Advertisment

അഫ്​ഗാനിസ്​താനില്‍ 83​ യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു

New Update

ഗസ്​നി: അഫ്​ഗാനിസ്​താനില്‍ 83​ യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ദേ​ഗ് യാ​ഗ് ജി​ല്ല​യി​ലു​ള്ള ഗ​സ്നി പ്ര​വി​ശ്യ​യി​ലാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്. ഉച്ചക്ക്​ ഒന്നരയോടെയായിരുന്നു സംഭവം. താ​ലി​ബാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്.

Advertisment

publive-image

അഫ്​ഗാന്‍റെ ഔദ്യോഗിക വിമാനമായ അരിയാന എയര്‍ലൈന്‍സ്​ ആണ്​ അപകടത്തില്‍പെട്ടതെന്ന്​ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കമ്പനി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്​​.

എത്ര പേര്‍ക്ക്​ ജീവന്‍ നഷ്​ടമായെന്ന്​ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.ഹെറാത്തില്‍ നിന്ന്​ കാബൂളിലേക്ക്​ പോകുന്ന വിമാനമാണ്​ തകര്‍ന്നതെന്ന്​ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌​ പ്രവിശ്യാ വക്താവ്​ വ്യക്തമാക്കി.

afganistan plane crash
Advertisment