Advertisment

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ പാ​ക് വീ​സ സ്വ​ന്ത​മാ​ക്കാ​നു​ള്ള തി​ക്കി​ലും​ തി​ര​ക്കി​ലും ​പെ​ട്ട് 15 പേ​ര്‍ മ​രി​ച്ചു ;മ​രി​ച്ച​വ​രി​ല്‍ 11 പേ​ര്‍ സ്ത്രീ​ക​ള്‍

New Update

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ പാ​ക് വീ​സ സ്വ​ന്ത​മാ​ക്കാ​നു​ള്ള തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് 15 പേ​ര്‍ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച നം​ഗ​ര്‍​ഹാ​ര്‍ പ്ര​വി​ശ്യ​യി​ലെ ജ​ലാ​ലാ​ബാ​ദി​ല്‍ പാ​ക്കി​സ്ഥാ​ന്‍ കോ​ണ്‍​സു​ലേ​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച​വ​രി​ല്‍ 11 പേ​ര്‍ സ്ത്രീ​ക​ളാ​ണ്. വ​യോ​ധി​ക​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

Advertisment

publive-image

വീ​സ സെ​ന്‍റ​റി​ല്‍ വ​ലി​യ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടാ​തി​രി​ക്കാ​ന്‍, അ​പേ​ക്ഷ​ക​രെ അ​ടു​ത്തു​ള്ള ഫു​ട്ബോ​ള്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കാ​ണ് വി​ളി​ച്ച​ത്. വീ​സ വാ​ങ്ങാ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഫ്ഗാ​നി​സ്ഥാ​ന്‍​കാ​രാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.

ചി​കി​ത്സ​യ്ക്കും ബ​ന്ധു​ക്ക​ളെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി പാ​ക്കി​സ്ഥാ​നി​ലേ​ക്കു​പോ​കാ​ന്‍ വീ​സ സ്വ​ന്ത​മാ​ക്കാ​ന്‍ നം​ഗ​ര്‍​ഹാ​റി​ല്‍ നി​ന്നും സ​മീ​പ പ്ര​വി​ശ്യ​ക​ളി​ല്‍ നി​ന്നും മൂ​വാ​യി​ര​ത്തോ​ളം പേ​രാ​ണ് സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി​യ​ത്. അ​തി​രാ​വി​ലെ ത​ന്നെ നി​ര​വ​ധി പേ​ര്‍ എ​ത്തി​യി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് വീ​സ ന​ല്‍​കു​ന്ന​ത് പാ​ക് കോ​ണ്‍​സു​ലേ​റ്റ് നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ഏ​ഴു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് വീ​ണ്ടും വീ​സ ന​ല്‍​കു​ന്ന​ത് പു​ന​രാ​രം​ഭി​ച്ച​ത്.

afganistha visa
Advertisment