Advertisment

അഫ്ഗാനിസ്ഥാൻ്റെ മുൻ വൈസ് വൈസ് പ്രസിഡൻ്റിൻ്റെ സഹോദരനെ താലിബാൻ വധിച്ചു

New Update

publive-image

കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ മുൻ വൈസ് പ്രസിഡൻ്റ് അമറുള്ള സലേയുടെ മൂത്ത ജേഷ്ഠൻ റൂഹുള്ള സലേയെ താലിബാൻ വധിച്ചു. റൂഹുള്ള സലേയുടെ കുടുംബത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പഞ്ച്ശീറില്‍ കഴിഞ്ഞ ആഴ്ച വരെ അമറുള്ള സലേയും അഹമ്മദ് മസൂദ്ദും അടങ്ങിയ പ്രതിരോധ സേനയായിരുന്നു താലിബാനെ പ്രതിരോധിച്ചത് . റൂഹുള്ള സലേയെ വധിച്ചത് കൂടാതെ അദ്ദേഹത്തിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാനും താലിബാൻ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.

.

Afghanistan
Advertisment