Advertisment

ആഫ്രിക്കയില്‍ പള്ളിക്കു നേരെ തീവ്രവാദ ആക്രമണം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഗദൂദു: ആഫ്രിക്കയില്‍ മുസ്‌ളീം പള്ളിക്കു നേരെ ഉണ്ടായ തീവ്രവാദ ആക്രമണത്തില്‍ 16 മരണം വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ആഫ്രിക്കയിലെ രാജ്യമായ ബുര്‍ക്കിന ഫസോയിലെ മുസ്‌ളീം പള്ളിയില്‍ ആണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

publive-image

ആക്രമണത്തില്‍ സംഭവ സ്ഥലത്തുവെച്ചാണ് പതിമൂന്ന് പേര്‍ മരിച്ചത്. അതേസമയം, മറ്റു മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആയുധ ധാരികളായ അക്രമി സംഘം പള്ളിയില്‍ അതിക്രമിച്ച്‌ കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment