Advertisment

ബെംഗളൂരു മയക്കുമരുന്ന കേസില്‍ ആഫ്രിക്കന്‍ സ്വദേശി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ ആഫ്രിക്കന്‍ സ്വദേശി അറസ്റ്റില്‍. ബെനാള്‍ ഉദെന്ന എന്നയാളെയാണ് സിസിബി പിടികൂടിയത്. സംഭവത്തിലെ അഞ്ചാമത്തെ അറസ്റ്റാണ് ഇയാളുടേത്. ഡ്രഗ് പാര്‍ട്ടികളില്‍ മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കിയിരുന്നവരില്‍ ഒരാള്‍ ഇയാളാണെന്നാണ് റിപ്പോര്‍ട്ട്.

നിരവധി വിദേശികള്‍ക്ക് ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പങ്കുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. ഇയാളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Advertisment