Advertisment

മക്കളെ മിസ്സ് ചെയ്യുന്നു; എങ്കിലും മുന്‍കരുതലുകള്‍ എടുക്കുകയും അടുപ്പമുള്ളവരുമായി അകലം പാലിച്ച് അവരെ സുരക്ഷിതരാക്കുകയും ചെയ്യുകയെന്നതാണ് ഇപ്പോൾ പ്രധാനം; ആദ്യ 2 ദിവസം ശരിക്കും ബുദ്ധിമുട്ടിയിരുന്നു, ഇപ്പോൾ പഴയ ആരോ​ഗ്യസ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്

New Update

കൊവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീഡിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ആദ്യത്തെ രണ്ട്-മൂന്ന് ദിവസം ശരിക്കും ബുദ്ധിമുട്ടിയതായും എന്നാല്‍ ഇപ്പോള്‍ പഴയ ആരോഗ്യ സ്ഥിതിയിലേക്കു വന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഫേസ് ബുക്ക് ലൈവിൽ പറഞ്ഞു.

Advertisment

publive-image

കഴിഞ്ഞ രണ്ടു ദിവസമായി തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പലരും തിരക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെ ലൈവില്‍ വരാന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ ഏറ്റവും വലിയ ബുദ്ധിമുട്ട് മക്കളെ ശ്രദ്ധിക്കാനും കെട്ടിപ്പിടിക്കാനും സാധിക്കുന്നില്ല എന്നതു മാത്രമാണ്. മക്കളെ മിസ്സ് ചെയ്യുന്നു. എങ്കിലും മുന്‍കരുതലുകള്‍ എടുക്കുകയും അടുപ്പമുള്ളവരുമായി അകലം പാലിച്ച് അവരെ സുരക്ഷിതരാക്കുകയും ചെയ്യുകയെന്നതാണ് ഇപ്പോൾ പ്രധാനം. അഫ്രീദി പറയുന്നു.

കൊവിഡ് തന്നെ ബാധിക്കുമെന്ന് നേരത്തേ തന്നെ അറിയുമായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് യാത്രകള്‍ ചെയ്യുകയും ആളുകളുമായി അടുത്ത് ഇടപഴകുകയും ചെയ്യാറുണ്ട്. അതിനാല്‍ തന്നെ കൊവിഡ് ബാധയേല്‍ക്കുമെന്ന് കരുതിയിരുന്നു. ഭാഗ്യവശാല്‍ അത് അല്‍പ്പം വൈകിയെന്നു മാത്രം. നേരത്തേ ആയിരുന്നെങ്കില്‍ ഒരുപാട് ആളുകളില്‍ സഹായമെത്തിക്കാന്‍ തനിക്കു സാധിക്കില്ലായിരുന്നു. അഫ്രീ​ദി ലൈവിൽ വെളിപ്പെടുത്തി.

corona virus shahid afridi
Advertisment