Advertisment

അമിത് ഷായുടെ നിലപാട് സ്വാഗതാര്‍ഹം; മഹാരാഷ്ട്രയില്‍ ഗവര്‍ണറുടെ കത്തിനെ ചൊല്ലിയുള്ള വിവാദം അവസാനിച്ചെന്ന് ശിവസേന

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ ഗവര്‍ണറുടെ കത്തിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലോടെ അവസാനിച്ചെന്ന് ശിവസേന.

മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ കാലത്താമസം വരുത്തുന്നുവെന്ന് വിമര്‍ശിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെക്ക് അയച്ച കത്താണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

ഉദ്ധവ് താക്കറെ ഇത്ര പെട്ടെന്ന് മതേതരനായോ എന്ന് ചോദിച്ച ഗവര്‍ണറെ കത്തിലുടനീളം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണറെ നീക്കണമെന്ന ആവശ്യവുമായി ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കത്ത് താന്‍ വായിച്ചെന്നും ഗവര്‍ണര്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നുമാണ് അമിത് ഷാ പറഞ്ഞത്. അമിത് ഷായുടെ ഈ നിലപാട് സ്വാഗതാര്‍ഹമാണെന്നും പ്രശ്‌നങ്ങള്‍ അവസാനിച്ചതായും ശിവസേനയും വ്യക്തമാക്കി.

Advertisment