Advertisment

കാത്തിരുന്ന് കിട്ടിയ കണ്‍മണിക്ക് മാതാപിതാക്കള്‍ പേരിട്ടു, 'സാനിറ്റൈസര്‍'

New Update

ലഖ്‌നൗ: മക്കള്‍ക്ക് വെറൈറ്റി പേരിടുന്നതില്‍ ശ്രദ്ധാലുക്കളാണ് മിക്ക മാതാപിതാക്കളും. ഈ ലോക്ക്ഡൗണ്‍ കാലം അത്തരം ഒരുപാടു വെറൈറ്റികള്‍ക്ക് സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില മാതാപിതാക്കള്‍ തങ്ങളുടെ പൊന്നോമനകള്‍ക്ക് കൊറോണ, കൊവിഡ്, ലോക്ക്ഡൗണ്‍ തുടങ്ങിയ പേരുകളിട്ടത് വാര്‍ത്തയായിരുന്നു. ട്രെന്‍ഡുകളെ പിന്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സഹരാണ്‍പൂരിലെ ആശുപത്രിയില്‍ മാതാപിതാക്കള്‍ കുട്ടിക്ക് ഇട്ട പേരാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആ പേര് മറ്റൊന്നുമല്ല, 'സാനിറ്റൈസര്‍'.

Advertisment

publive-image

വിജയ് വിഹാര്‍ സ്വദേശിയായ ഓംവീര്‍ സിങും ഭാര്യ മോണിക്കയുമാണ് മകന് വ്യത്യസ്തമായ പേര് നല്‍കിയത്. സാനിറ്റൈസറിന് കൊറോണയെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നും അതിനാലാണ് മകന് ഈ പേര് നല്‍കിയതെന്ന് ഓംവീര്‍ സിങ് പറഞ്ഞു.

കുഞ്ഞ് ജനിച്ചയുടന്‍ അദ്ദേഹം കുട്ടിക്ക് സാനിറ്റൈസര്‍ എന്ന് പേരിടുമെന്ന് പറഞ്ഞു. അതുകേട്ട് ആശുപത്രിയിലെ ജീവനക്കാര്‍ ചിരിച്ചുവെന്നും എന്നാല്‍ ഈ പേരിട്ടതില്‍ ഞങ്ങള്‍ സംതൃപ്തരാണെന്നും മാതാവ് മോണിക്ക പറഞ്ഞു.

child name saniticer
Advertisment