Advertisment

കടുത്തവേനലില്‍ വറ്റിയ നിലയിലായിരുന്ന കിണര്‍ ജലസമൃദ്ധമായി, അത്ഭുത പ്രതിഭാസം തൊടുപുഴയില്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം ഒളമറ്റത്ത് വറ്റിയ കിണര്‍ ജലസമൃദ്ധമായി . കടുത്ത വേനലില്‍ വറ്റിയ നിലയിലായിരുന്ന കണ്ടോത്ത് തോമസിന്റെ വീട്ടിലെ കിണറാണ് 17 അടി വെള്ളമുയര്‍ന്ന് ജലസമൃദ്ധമായത്. എന്നാല്‍ സമീപത്തെ വീടുകളിലെ കിണറുകള്‍ വറ്റിയ നിലയിലാണ്.

Advertisment

publive-image

വെള്ളം വറ്റിയതിനെത്തുടര്‍ന്നു മൂന്നാഴ്ച മുമ്പ് കിണര്‍ വൃത്തിയാക്കനൊരുങ്ങിയപ്പോഴാണ് വെള്ളമുയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ മൂന്നടി വെള്ളം കുറഞ്ഞിട്ടുണ്ട്. വെള്ളത്തിന് രുചിവ്യത്യാസമോ മറ്റ് അസ്വാഭാവാവികതകളോയില്ല. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ വെള്ളം തിളപ്പിച്ചാറിച്ചാണ് ഉപയോഗിക്കുന്നത്. 35 വര്‍ഷം പഴക്കമുള്ള കിണറിന് 30 അടി ആഴമുണ്ട്. അടുത്തദിവസം തന്നെ കിണര്‍ പരിശോധിക്കുമെന്ന് ഭൂഗര്‍ഭജല വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisment