Advertisment

മൊഡേണയുടെ കൊവിഡ് വാക്‌സിനും അനുമതി നല്‍കാനൊരുങ്ങി കാനഡ; പൗരന്മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കും

New Update

publive-image

Advertisment

ടൊറന്റോ: ഫൈസറിന്റെ വാക്‌സിന് അനുമതി നല്‍കിയതിന് പിന്നാലെ മൊഡേണയുടെ വാക്‌സിനും അനുമതി നല്‍കാനൊരുങ്ങി കാനഡ. രാജ്യത്ത് ഫൈസറിന്റെ വാക്‌സിന്‍ വിതരണം ആരംഭിക്കാനിരിക്കെയാണ് മൊഡേണയുടേതിനും അനുമതി നല്‍കാനൊരുങ്ങുന്നത്.

പൗരന്മാര്‍ക്കെല്ലാം വാക്‌സിന്‍ സൗജന്യമായാവും ലഭ്യമാക്കുക. മൊഡേണയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാലുടന്‍ അവരുടെ വാക്‌സിന് അനുമതി നല്‍കുമെന്നും ഹെല്‍ത്ത് കാനഡ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. സുപ്രിയ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

മൊഡേണ വാക്‌സിന്റെ 40 മില്യണ്‍ ഡോസുകള്‍ക്കാണ് കാനഡ ഓഡര്‍ നല്‍കിയിട്ടുള്ളത്. ഫൈസര്‍ വാക്‌സിന്റെ 2,49,000 ഡോസുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ കാനഡയിലെത്തുന്നത്.

Advertisment