ന്യൂഡല്‍ഹി: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഭീഷണി ഉയര്‍ന്നുവരുന്നിടത്ത് ഇന്ത്യ പോരാടുമെന്ന് ഡോവല്‍ പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പിന്നാലെയാണ് ചൈനയ്ക്ക് ഡോവല്‍ മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിന്റെ ഒരിഞ്ച് പോലും സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം ആരെയും അനുവദിക്കില്ലെന്ന് ഉറപ്പുണ്ടെന്നെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.
എന്നാല്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനരാരംഭിക്കാനുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.