Advertisment

സമനിലയില്‍ കലാശിച്ച്‌ ഡെന്‍മാര്‍ക്ക്- ഒാസ്ട്രേലിയ പോരാട്ടം; പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഡെന്‍മാര്‍ക്കിന് പ്രതീക്ഷ

New Update

Advertisment

സമാറ: വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് സമനില വഴങ്ങി ഓസ്‌ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതക്ക് മങ്ങലേറ്റു. ആദ്യ മത്സരത്തില്‍ വിജയം നേടിയ ഡെന്‍മാര്‍ക്ക് തങ്ങളുടെ സാധ്യത സജീവമാക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ നേടിയ ഓരോ ഗോളിനപ്പുറത്തേക്ക് ഇരുടീമുകള്‍ക്കും മത്സരം അവസാനിക്കുന്നത് വരെ പോകാനായില്ല.

വാറിലൂടെ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ഓസിസിന്റെ ഗോള്‍ പിറന്നത്. ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഏഴാം മിനിറ്റില്‍ തന്നെ ഡെന്‍മാര്‍ക്കിന് ലീഡ് നല്‍കിയിരുന്നു. ഇടത് ഭാഗത്ത് നിന്ന് നിക്കോളായി ജോര്‍ഗെണ്‍സണിനല്‍ നിന്ന് ലഭിച്ച പന്ത് ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് ക്രിസ്റ്റിയന്‍ എറിക്‌സണ്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

38-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള പന്ത് യൂസഫ് യൂറാറിയുടെ കൈയില്‍ തട്ടിയതിനാണ് ഓസ്‌ട്രേലിയക്ക് അനുകൂലമായ പെനാല്‍റ്റി വാറിലൂടെ ലഭിച്ചത്. മൈല്‍ ജെഡിനാകാണ് സ്‌കോര്‍ ചെയ്തത്.ഓസ്ട്രലിയയും ഡെന്മാര്‍ക്കും മിന്നും പ്രകടനമാണ് കളിക്കളത്തില്‍ കാഴ്ച്ച വെച്ചത്.

FBL-WC-2018-MATCH22-DEN-AUS

Advertisment