Advertisment

അങ്കമാലി അപകടം; കാഴ്‍ച മറയ്ക്കുന്ന കെട്ടിടം പൊളിക്കും ..പൊലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ കെട്ടിടം പൊളിച്ചു നീക്കുമെന്ന് നഗരസഭാ ചെയര്‍ പേഴ്‌സണ്‍

New Update

അങ്കമാലി: ദേശീയ പാതയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ച സംഭവത്തില്‍ അപകടത്തിനു കാരണമായ കെട്ടിടം പൊളിക്കാന്‍ തീരുമാനം. വിഷയത്തില്‍ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ കെട്ടിടം പൊളിച്ചു നീക്കുമെന്ന് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ അറിയിച്ചു. കാഴ്ച മറയ്ക്കുന്ന കെട്ടിടമായിരുന്നു അപകടത്തിനു കാരണമായത്.

Advertisment

publive-image

അങ്കമാലി ബാങ്ക് കവലയില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. അങ്കമാലി സെന്‍റ് ജോര്‍ജ്ജ് ബസിലിക്കയില്‍ കുര്‍ബാന കൂടിയ ശേഷം ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്ന സഹോദരിമാരടക്കം നാല് പേരാണ് രാവിലെയുണ്ടായ അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്.

അങ്കമാലി മങ്ങാട്ടുകര സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജോസഫ്, കല്ലുപാലം സ്വദേശിനി മേരി ജോര്‍ജ്ജ്,മൂക്കന്നൂര്‍ സ്വദേശിനി റോസി തോമസ്,മാബ്ര സ്വദേശിനി മേരി എന്നിവരാണ് മരിച്ചത്. ബസ്സിനടിയില്‍പ്പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

അതേസമയം കെട്ടിടം പൊളിക്കാന്‍ തയ്യാറാണെന്ന് ഉടമകളില്‍ ഒരാള്‍ അറിയിച്ചതായി സ്ഥലത്തെ എം.എല്‍.എയായ റോജി എം.ജോണ്‍ പറഞ്ഞു. ഇതിനോട് ചേര്‍ന്നുള്ള കടയും പൊളിച്ചു കളയാന്‍ തീരുമാനിച്ചതായി എം.എല്‍.എ അറിയിച്ചു.

റോഡിനെ മറച്ചുള്ള കടയാണ് അപകട കാരണമെന്നും ഇത് പൊളിച്ചു നീക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

accident
Advertisment