Advertisment

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ ഉണ്ടായ കയ്യേറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്

New Update

publive-image

Advertisment

ആലപ്പുഴ: കൈനകരിയില്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ ഉണ്ടായ കയ്യേറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്. പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രയാസമുണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡോക്ടറുടെ പരാതിയില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെയാണ് നെടുമുടി പൊലീസ് കേസെടുത്തത്.

സിപിഐഎം നേതാക്കളില്‍ നിന്ന് ക്രൂരമര്‍ദനവും അധിക്ഷേപവും നേരിട്ടെന്ന് കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശരത് ചന്ദ്രബോസ് മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് വാക്‌സിന്‍ വിതരണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൈനകരി കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ക്ക് മര്‍ദനമേറ്റത്.

പാലിയേറ്റീവ് രോഗികള്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്ന വാക്‌സിന്‍ കൂടി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യപ്രവര്‍ത്തകരെ 3 മണിക്കൂറോളം തടഞ്ഞുവച്ചത്.

Advertisment