കല്യാണ മണ്ഡപത്തില്‍ അപ്രതീക്ഷിതമായി കാമുകനെത്തിയത് ബൈക്കില്‍. കൈയിലിരുന്ന ഹാരം വധുവിന്‍റെ കഴുത്തിലേക്കെറിഞ്ഞു. വധു തിരിച്ചും ! പിന്നെ സംഭവിച്ചത് ?

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 23, 2018

സിനിമയെ വെല്ലുന്നതായിരുന്നു കഴിഞ്ഞ ദിവസം ആഗ്രയില്‍ ഒരു വിവാഹ ചടങ്ങില്‍ സംഭവിച്ചത്.

വിവാഹ ചടങ്ങുകള്‍ പുരോഗമിക്കവേ കൃത്യം മുഹൂര്‍ത്തം നോക്കി കല്യാണ മണ്ഡപത്തിലേയ്ക്ക് അപ്രതീക്ഷിതമായി കാമുകന്റെ രംഗപ്രവേശം.

പതറാതെ വധു . ഒന്നും മനസിലാകാതെ വരനും . കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ നിറഞ്ഞ സദസിനെ സാക്ഷി നിറുത്തിയായിരുന്നു യുവാവിന്റെ രംഗപ്രവേശം.

 

ബൈക്കിലെത്തിയ ഇയാള്‍ കൈയില്‍ കരുതിയിരുന്ന ഹാരം കൃത്യമായി കതിര്‍മണ്ഡപത്തിലിരുന്ന കാമുകിയുടെ കഴുത്തിലേക്കെറിഞ്ഞു.

തുടര്‍ന്ന് വധുവും കൈയിലുണ്ടായിരുന്ന ഹാരം കാമുകന്റെ അടുത്തെത്തി അണിയിച്ചു. ഇന്നേരമത്രയും മണ്ഡപത്തില്‍ സ്തബ്ധനായി ഇരിക്കുകയായിരുന്നു വരന്‍.

സംഭവം പിടികിട്ടിയതോടെ വരന്റെ വീട്ടുകാര്‍ കാമുകന്റെ ദേഹത്ത് പൊങ്കാല തുടങ്ങിയിരുന്നു. ഒടുവില്‍ പോലീസെത്തി വരന്‍റെ വീട്ടുകാര്‍ പഞ്ഞിക്കിടപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ചു .

കല്യാണം മുടങ്ങിയെങ്കിലും കാമുകിയെ വീട്ടുകാര്‍ കാമുകനൊപ്പം പോകാന്‍ അനുവദിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും വധു പറയുന്നു.

ഇനി വേറൊരു വിവാഹത്തിനില്ലെന്നും കാമുകനെ കിട്ടിയില്ലെങ്കില്‍ അവിവാഹിതയായി നില്ക്കുമെന്നും പറയുന്നു.

×