Advertisment

കൃഷി വികസിക്കാന്‍ കര്‍ഷക കൂട്ടായ്മകള്‍ അനിവാര്യം : ടികെ ജോസ് ഐഎഎസ്

New Update

publive-image

Advertisment

തൊടുപുഴ: കര്‍ഷക കൂട്ടായ്മകള്‍ ഉണ്ടായാല്‍ മാത്രമേ കൃഷി വികസിക്കുകയും

ഉത്പ്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കുവാന്‍ സാഹചര്യം ഒരുങ്ങുകയും ചെയ്യുകയുള്ളൂവെന്ന്

നാളികേര വികസന ബോര്‍ഡ് മുന്‍ ചെയര്‍മാനും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ട

റിയുമായ ടികെ ജോസ് ഐഎഎസ് പറഞ്ഞു.

ഗാന്ധിജി സ്റ്റഡി സെന്‍റര്‍ കാര്‍ഷിക മേളയോടനുബന്ധിച്ചു നടത്തിയ തെങ്ങും ഇടവിളകളും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭരണ ശേഷി സാധാരണ കര്‍ഷകര്‍ക്ക് ഇല്ലാത്തതിനാലാണ് അത് ശേഖരിച്ചുവച്ച്

വിപണനം നടത്താന്‍ ശേഷിയുള്ളവര്‍ ഉണ്ടായതും ഉത്പ്പന്നങ്ങളുടെ വിലവര്‍ദ്ധനവിനും

കാരണമായത്. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ന്യായവില ലഭിക്കാന്‍ കൂട്ടായ്മ ശക്തി

പ്പെടുത്തുകയാണ് വേണ്ടത്.

publive-image

നിലവിലുള്ള കര്‍ഷകരില്‍ പത്തു ശതമാനം കൃഷി ഉപേക്ഷിച്ചാല്‍ നമ്മുടെ ഭക്ഷ്യ സുരക്ഷ തകരും. അതിനാല്‍ കര്‍ഷകരുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കണം. വിവര സാങ്കേതിവിദ്യയില്‍ ഉണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കര്‍ഷകര്‍ അവരുടെ ഉത്പ്പന്നങ്ങള്‍

മാര്‍ക്കറ്റ് ചെയ്യുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്ന് ടികെ ജോസ് പറഞ്ഞു.

യോഗത്തില്‍ ഗാന്ധിജി സ്റ്റഡി സെന്‍റര്‍ ചെയര്‍മാന്‍ പി.ജെ.ജോസഫ് എംഎല്‍എ,

എം.ജി. യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് അദ്ധ്യക്ഷത

വഹിച്ചു. ഗവണ്‍മെന്‍റ് മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, ജോസഫ് എം. പുതുശ്ശേരി

എക്സ് എംഎല്‍എ, ഡോ. മിനി രാജ് (കേരള കാര്‍ഷിക സര്‍വ്വകലാശാല), പി. പ്രീതി

(കണ്ണാറ വാഴ ഗവേഷണ കേന്ദ്രം), വി.സി സെബാസ്റ്റ്യന്‍ (ഹോംഗ്രോണ്‍), ആന്‍റണി കണ്ടിരി

ക്കല്‍, പ്രൊഫ. കെ.ജെ. കുര്യന്‍ എന്നിവര്‍ സംസാരിച്ചു.

 

idukki news
Advertisment