Advertisment

ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ ടെറസ് കൃഷി വിജയകരമാക്കാം

author-image
ഫിലിം ഡസ്ക്
New Update

കേരളത്തിലെ നഗരങ്ങളില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളില്‍ വരെ മട്ടുപാവ് കൃഷി അഥവാ ടെറസ് കൃഷി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. കൃത്യമായ നിരീക്ഷണത്തോടെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തിയില്ലെങ്കില്‍ ടെറസ് കൃഷി പരാജയമായേക്കാം. മട്ടുപ്പാവില്‍ നന്നായി പച്ചക്കറി വിളയിക്കാനുള്ള ചില പൊടിക്കൈകള്‍ നോക്കാം.

Advertisment

publive-image

മുളക്, തക്കാളി, വഴുതന, ചീര, വെണ്ട, അമര എന്നിവയാണ് ടെറസില്‍ നടാന്‍ പറ്റിയ ഇനങ്ങള്‍.

മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ 1:1:1അനുപാതത്തില്‍ 25 ഗ്രാം കുമ്മായം ചേര്‍ത്തുണ്ടാക്കിയ പോട്ടിങ് മിശ്രിതം നടനായി ഉപയോഗിക്കാം. ഗ്രോബാഗ്, മണ്‍ചട്ടി എന്നിവയില്‍ മുക്കാല്‍ ഭാഗത്തോളം മിശ്രിതം നിറച്ചായിരിക്കണം തൈകള്‍ നടേണ്ടത്.നട്ട് ആദ്യ ദിവസങ്ങളില്‍ ഒരു പ്രാവശ്യം മാത്രം നനച്ചാല്‍ മതി.

വെള്ളം കെട്ടികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം കെട്ടിക്കിടന്നാല്‍ ടെറസില്‍ ചോര്‍ച്ചയുണ്ടായി മറ്റു പ്രശ്നങ്ങള്‍ ഉണ്ടാകും. തിരിനന സമ്പ്രദായം ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പാറി വരുന്ന കീടങ്ങളാണ് ടെറസ് കൃഷിയിലെ പ്രധാന ശത്രുക്കള്‍. ഇവയെ തുരത്താന്‍ വിവിധ തരം കെണികള്‍ പരീക്ഷിക്കുക.

agriculture
Advertisment