മുല്ലപ്പൂവിന് വിലയേറുന്നു; കിലോയ്ക്ക് 5000 രൂപ കടന്ന് സര്‍വകാല റെക്കോഡിലേക്ക്

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, January 25, 2018

തൃശ്ശൂര്‍: മുല്ലപ്പൂവിന് വിലയേറുന്നു. ഞായറാഴ്ച പാലക്കാട് 5300 രൂപയ്ക്കാണ് വിറ്റത്. സര്‍വകാല റെക്കോഡാണിത്.

തമിഴ്നാട്ടില്‍ മഞ്ഞുകാരണം പൂക്കള്‍ കരിയുന്നതിനാല്‍ മുല്ലപ്പൂവിന് ക്ഷാമമാണ്. വിലയേറിയതോടെ മുഴം കണക്കാക്കിയുള്ള മുല്ലപ്പൂവില്പന നിര്‍ത്തിവെച്ചിരിക്കുകയാണ്.

കേരളത്തിന്റെ അതിര്‍ത്തിയില്‍ വ്യാപകമായി മുല്ലപ്പൂകൃഷി ഉണ്ടെങ്കിലും അവയെല്ലാം കോയമ്പത്തൂര്‍, തോവാള എന്നിവിടങ്ങളിലെ മൊത്തവില്പന മാര്‍ക്കറ്റുകളിലെത്തിയ ശേഷമാണ് കേരളത്തിലെത്തുന്നത്. ഇവിടെ മൊത്തവിപണനകേന്ദ്രങ്ങളില്ലാത്തതാണ് കാരണം.

കേരളത്തിലെ കൃഷിയെ മഞ്ഞുകാലം കാര്യമായി ബാധിച്ചിട്ടില്ല. തമിഴ്നാട്ടില്‍ ഉത്പാദനം പത്തിലൊന്നായി ചുരുങ്ങി. പൊങ്കല്‍ കഴിഞ്ഞതോടെ തമിഴ്നാട്ടില്‍ കല്യാണങ്ങളുടെ തിരക്കാണ്. കേരളത്തിലെ മുല്ലപ്പൂവാണ് അവിടെ ആശ്രയം. തോവാളയില്‍ മുല്ലപ്പൂവിന് ആറായിരം രൂപവരെയുണ്ട്. അതിനാല്‍ മുല്ലപ്പൂ കേരളത്തിലേക്ക് വരുന്നില്ല.

×