Advertisment

പാഷൻ ഫ്രൂട്ട് എങ്ങനെ നടാം

author-image
admin
New Update

ഏറെ ഗുണകരമായ ഫലമാണ് പാഷൻ ഫ്രൂട്ട്. വള്ളികൾ പടർന്നു പന്തലിച്ച് തണലും ഫലങ്ങളും മാത്രമല്ല വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ കൈനിറയെ വരുമാനവും തരും പാഷൻ ഫ്രൂട്ട്.

Advertisment

വേനലിലെ തണുപ്പിക്കാൻ പലപ്പോഴും ജ്യൂസായും അല്ലാതെയും നമ്മൾ കഴിക്കുന്ന പാഷൻഫ്രൂട്ട് പല വീടുകളിലും വളർന്നു പന്തലായി നിൽക്കുമ്പോഴും അതിന്റെ വാണിജ്യ സാധ്യതകളെപ്പറ്റി വലിയ അറിവില്ലെന്നതാണു വാസ്തവം.

publive-image

ജ്യൂസ്, സിറപ്പ്, വൈൻ, സ്ക്വാഷ്, ജെല്ലി, അച്ചാർ (പുറംതെ‍ാണ്ട്) തുടങ്ങിയവ ഉണ്ടാക്കാനും പാചകവിധികളിൽ ചേരുവയായും ഉപയോഗിക്കാം. രക്തത്തിൽ പ്ലേറ്റ്‍ലെറ്റിന്റെ കൗണ്ട് വർധിപ്പിക്കാൻ സഹായിക്കുന്ന പ്രധാന പഴവർഗങ്ങളിലൊന്നാണ് പാഷൻഫ്രൂട്ട്. മാനസിക സമ്മർദം അകറ്റാനുള്ള ഒറ്റമൂലിയെന്ന നിലയിലും ഹൃദ്രോഗത്തെയും കാൻസറിനെയും പ്രതിരോധിക്കാൻ കഴിയുമെന്ന രീതിയിലും ഇതിനെ പ്രിയങ്കരമാക്കുന്നു.

എങ്ങനെ നടാം

വിത്ത് മുളപ്പിച്ച തൈകൾ രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയിൽ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേർക്കണം. പത്ത് ദിവസം കഴിഞ്ഞ് 15 കിലോഗ്രാം ചാണകപ്പെ‍ാടിയും മേൽമണ്ണുമിട്ട് കുഴി നിറയ്ക്കണം. ഇൗർപ്പവും ജൈവാംശവുമുള്ള മണ്ണിൽ വേഗത്തിൽ വളരും. കൂടാതെ തണ്ടു മുറിച്ച് നടാം.

Advertisment