കാട വളര്‍ത്തല്‍ ആദായകരം

Wednesday, June 27, 2018

വളരെ ലാഭം തരുന്ന ഒന്നാണ് കാട വളര്‍ത്തല്‍. മുറ്റത്തും മട്ടുപ്പാവിലും കാടകളെ വളർത്താം. രണ്ടു ചതുരശ്രയടി സ്ഥലത്ത് എട്ടു മുതൽ 10 കാടകളെവരെ വളർത്താം.

ആറാഴ്ച പ്രായമുള്ള കാടക്കുഞ്ഞുങ്ങളെ കൂടുകളിൽ വളർത്താം. തടി ഫ്രെയിമുകളിൽ കമ്പിവലകൾ കൊണ്ട് അടിച്ചുണ്ടാക്കിയ കൂടുകളാണു നല്ലത്. കൂടിന്റെ അടിയിൽ കമ്പിവലയിടുന്നത് കാഷ്ഠം പുറത്തേക്കു പോകുന്ന തരത്തിലായിരിക്കണം.

കൂടിന്റെ ഇരു വശത്തുമായി ഓരോ വാതിലുകളും ഉണ്ടായിരിക്കണം. മഴയും വെയിലും ഏൽക്കാത്ത സ്ഥലത്താണു കൂടുകൾ വയ്ക്കേണ്ടത്. രാത്രിയിൽ, കൂട്ടിനുള്ളിൽ ബൾബിട്ട് വെളിച്ചം നൽകണം.

ആറാഴ്ച പ്രായമാകുമ്പോൾ കാടകൾ വളർച്ച പൂർത്തിയാക്കി മുട്ടയിട്ടു തുടങ്ങും. ഈ സമയത്താണു തീറ്റ കൂടുതലായി നൽകേണ്ടത്. മാംസ്യം ധാരാളമടങ്ങിയ ലേയർ തീറ്റയും അസോളയും കൂട്ടി കൊടുക്കാം.

എല്ലാ ദിവസവും കൂടു വൃത്തിയാക്കിയും വൃത്തിയുള്ള തീറ്റ നൽകിയും കാടകളെ രോഗങ്ങളിൽ നിന്നു രക്ഷിക്കാം.

×