ഓര്‍ക്കിഡ് വളര്‍ത്തുമ്പോള്‍ ഇവ ശ്രദ്ധിക്കാം …

Thursday, April 12, 2018

ഭംഗിക്ക് പുറമേ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ കൈനിറയെ വരുമാനവും ഓർക്കിഡ് നല്‍കും. തൊണ്ട്, കരി, ഓടിൻകഷണങ്ങൾ മുതലായവയാണ് ഓര്‍ക്കിഡ് നടാന്‍ ഏറ്റവും നല്ലത്. നല്ല തോതിലുള്ള വായുസഞ്ചാരം ഓർ‌ക്കിഡ് ചെടികൾക്ക് ആരോഗ്യം നൽകും.

ചിലയിനം ഓർക്കിഡുകൾ പൂവിടാൻ പൂർണതോതിൽ സൂര്യപ്രകാശം ആവശ്യമാണ്. എന്നാൽ ചില ഇനങ്ങൾ ചൂടു കൂടിയാൽ കരിഞ്ഞുപോകാം. വൈകുന്നേരത്തേതിനെക്കാൾ നല്ലത് രാവിലെയുള്ള സൂര്യപ്രകാശമാണ്. അതിനാൽ സൂര്യന് അഭിമുഖമായി കിഴക്കോട്ടു ചെടികൾ വയ്ക്കുക.

ഓരോ ഇനത്തിനും വ്യത്യസ്ത അന്തരീക്ഷ താപനിലയാണ് ആവശ്യം. ഇത് ആധാരമാക്കി ഓർക്കിഡുകളെ ശീതകാലത്തിനു യോജിച്ചവ, ഉഷ്ണമേഖലയിൽ വളരുന്നവ, വസന്തകാലം ഇഷ്ടപ്പെടുന്നവ ഇങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. അന്തരീക്ഷ ആർദ്രത അനുയോജ്യമായ തോതിൽ ക്രമീകരിക്കണം. മണ്ണിൽ അഥവാ ചെടി വളരുന്ന മാധ്യമത്തിൽ മിതമായ അളവിൽ ഈർപ്പം നിലനിർത്തണം.

×