Advertisment

മണ്ണറിഞ്ഞ് കൃഷിയൊരുക്കാം.കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ സംയോജിത കൃഷി പഠന ക്ലാസുകൾക്ക് തുടക്കമായി

New Update

മണ്ണാർക്കാട്: മണ്ണറിഞ്ഞ്‌ കൃഷിചെയ്യാൻ കർഷകർക്ക്‌ സഹായകമായി കരിമ്പ കൃഷിഭവന്റെ

കൃഷി പാഠശാല തുടങ്ങി. ചവിട്ടിനിൽക്കുന്ന മണ്ണിന്റെ പോഷകഗുണങ്ങൾ അറിഞ്ഞ്

കൃഷിക്ക് ദിശ കാട്ടുന്ന, കാര്‍ഷികാഭിമുഖ്യം ഉണ്ടാക്കുന്ന സംയോജിത കൃഷി

പഠന പരിശീലനമാണ് കല്ലടിക്കോട് മൂന്നേക്കറിലുള്ളമാതൃകാ കർഷകൻ സിജു കുര്യന്റെ വസതിയിൽ തുടങ്ങിയിട്ടുള്ളത്.

Advertisment

publive-image

കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതല ഏറ്റ പി.എസ്.രാമചന്ദ്രൻ മാസ്റ്റർ

കൃഷിപഠശാല ഔപചാരികമായി ഉൽഘാടനം ചെയ്തു. പഞ്ചായത്ത്

വൈസ് പ്രസിഡന്റ് കോമളകുമാരി അധ്യക്ഷത വഹിച്ചു.

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ മൂസ 'സംയോജിത കൃഷിയിൽ മണ്ണു പരിപോഷണത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ക്‌ളാസ് എടുത്തു. കൃഷി ഓഫീസർ പി.സാജിദലി പദ്ധതി വിശദീകരിച്ചു.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 50 കർഷകരാണ് കൃഷി

പാഠശാലയിൽ പഠിതാക്കാളായുള്ളത്.പാഠശാലയുടെ മൂന്നാമത്തെ സെഷനിൽ കൃഷി അസിസ്റ്റന്റ് വിദ്യ, കരിമ്പ പഞ്ചായത്തു തല പാടശേഖര സമിതി പ്രസിഡന്റ് സാം ജോസഫ്, കരിമ്പ ഇക്കോഷോപ്പ് പ്രസിഡന്റ് എം.കെ.രാമകൃഷ്ണൻ, കരിമ്പ കേരസമിതി ഭാരവാഹികളായ ജോണിക്കുട്ടി സാം, ഷിബു ആവിയിൽ,ഷൈജു എന്നിവരും പ്രസംഗിച്ചു.കൃഷി അസിസ്റ്റന്റ് ഹേമ സ്വാഗതവും മഹേഷ് വി.എസ്. നന്ദിയും പറഞ്ഞു.

agriculture
Advertisment