Advertisment

കൃഷി വ്യാപനത്തിന്റെ പ്രയാണത്തിനൊപ്പം കാർഷിക കർമ സേന; യന്ത്രവത്കൃത ഞാറുനടീൽ നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:കരിമ്പ കൃഷിഭവൻ കാർഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ യന്ത്രവല്‍കൃത നെല്‍കൃഷിക്ക് തുടക്കമായി. വനിതാകർഷക ചൊവ്വത്തൊടി ചന്ദ്രികയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ്‌ ഭൂമിയിലാണ് യന്ത്രവത്കൃത ഞാറുനട്ടത്.

Advertisment

publive-image

പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഞാറുനടീൽ ഉദ്ഘാടനം നടത്തി. ഭക്ഷ്യ വിളകളുടെ നിലനില്പും പ്രോത്സാഹനവും ഏറെ പ്രധാനമാണെന്ന് അവർ പറഞ്ഞു.

തൊഴിലാളികളുടെ ലഭ്യതക്കുറവു കാരണം കാർഷിക സർവ കലാശാലയിൽ നിന്നും പരിശീലനം നേടിയ പതിനഞ്ചു അംഗങ്ങളെ ഉൾപ്പെടുത്തിയാണ്കാര്‍ഷിക കര്‍മസേന രൂപീകരിച്ചിട്ടുള്ളത്.സമ്പൂർണ യന്ത്രവത്‌കരണത്തിലൂടെ കൃഷിയുടെ ചെലവ് കുറയും.

ഇത് കൂടുതൽ കർഷകരെ കാർഷികമേഖലയിൽ നിലനിർത്താനും സഹായകരമാകും.കൃഷി ഓഫീസർ പി.സാജിദലി കാര്‍ഷിക പുനരുജ്ജീവന സന്ദേശം നല്‍കി. വാർഡ് മെമ്പർമാരായ ഗിരീഷ് കുമാർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ പ്രിയ, ജയലക്ഷ്മി കൃഷി അസിസ്റ്റന്റ് പ്രദീപ്,മഹേഷ് പാടശേഖര സമിതി പ്രസിഡന്റ് സാംജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

agriculture
Advertisment