Advertisment

കാർഷിക ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുമെന്ന സർക്കാർ ഉറപ്പ് നൽകും വരെ കത്തോലിക്ക കോൺഗ്രസ് സമരം തുടരുമെന്ന് ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ .ബിജു പറയന്നിലം

New Update

തൊടുപുഴ : കാർഷിക ഉത്പന്നങ്ങൾക്ക് തറവില പ്രഖ്യാപിച്ച് സംഭരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകും വരെ കത്തോലിക്ക കോൺഗ്രസ് സമരം തുടരുമെന്ന് ഗ്ലോബൽ പ്രസിഡന്റ് അഡ്വ .ബിജു പറയന്നിലം.

Advertisment

കേരളമൊട്ടുക് കാർഷിക പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസ് നടത്തിയ നിൽപ്പ് സമരത്തിന്റെ സംസ്ഥാനതല ഉൽഘാടനം തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോക്ഡൗൺ കാലത്ത് മുഖ്യ മന്ത്രിയുടെ ആഹ്വാന പ്രകാരം കർഷകർ നട്ട വാഴയ്ക്കും, കപ്പയ്ക്കും , പച്ചകറി ഉൾപ്പടെയുള്ള ,കാർഷിക ഉത്പന്നങ്ങൾ വിളവെടുക്കുമ്പോൾ മതിയായ വില ലഭിക്കുമെന്നു സർക്കാരിന് ഉറപ്പ് നല്കാൻ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.കോവിഡ് മൂലമുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ രാജ്യത്തിന്‌ അതിജീവിക്കുവാൻ സർക്കാർ കർഷകരോട് സഹകരിക്കുകയാണ് വേണ്ടത്.

എല്ലാ നിയന്ത്രണങ്ങളും പാലിച്ച് കത്തോലിക്ക കോൺഗ്രസ്‌ നടത്തിയ നിൽപ്പ് സമരത്തിന് എതിരെ കേസെടുത്ത് ഇല്ലായ്മപ്പെടുത്താമെന്ന് സർക്കാർ വ്യാമോഹിക്കരുതെന്നും ബിജു പറയന്നിലം പറഞ്ഞു.തൊടുപുഴയിൽ നടന്ന നിൽപ്പ് സമരത്തിൽ കോതമംഗംലം രൂപത ട്രഷറർ ജോൺ മുണ്ടൻ കാവിൽ, ഭാരവാഹികളായ ജോർജജ് അരയകുന്നേൽ,മെജോ കുളപ്പുറത്ത്,ജോൺ തയ്യിൽ ,സണ്ണി മാത്യു ,മേരി ആന്റണി എന്നിവർ പങ്കെടുത്തു .

AGRICUTURAL PRICE
Advertisment