Advertisment

വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കാൻ ഓട്ടോമാറ്റിക് സംവിധാനം വികസിപ്പിച്ചെടുത്ത് മോഹൻകുമാർ

New Update

മണ്ണാർക്കാട്: വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കാൻ നിലവിലെ പരിഹാരമാര്‍ഗ്ഗങ്ങള്‍–ദുര്‍ബലവും എളുപ്പവുമല്ലെന്ന് അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുമ്പോൾ ഭൂവിസ്തൃതിക്ക്

അനുസരിച്ച് അപകട രഹിതമായി സ്ഥാപിക്കാവുന്ന ഉപകരണവുമായി ഇടക്കുർശി അജിത് എഞ്ചിനീറിങ് ഉടമ കെ.മോഹൻകുമാർ.

Advertisment

publive-image

കാട്ടുമൃഗങ്ങൾ നാട്ടിലേക്കു കടന്നുവരാതിരിക്കാൻ തടസ്സങ്ങൾ സൃഷ്​ടിക്കുന്നതോടൊപ്പം കൃഷിയിടത്തിലേക്ക് അതിക്രമിച്ചു കടന്നാലുടൻ അലാറമടിച്ച് ആളെ വിവരമറിയിക്കുന്ന സംവിധാനമാണ് ധാരാളം കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുള്ള മോഹൻകുമാർ ഒരുക്കിയിട്ടൂള്ളത്.

കൃഷിയിടത്തിൽ സ്ഥാപിക്കാവുന്ന കമ്പിയിൽ മൃഗങ്ങൾ വന്ന് തട്ടുകയോ വലിക്കുകയോ ചെയ്യുമ്പോഴാണ് ഉപകരണം പ്രവർത്തിക്കുക. അപകടരഹിതമായ രീതിയിൽ ഇത് സ്ഥാപിക്കാനാവും.

ഇടക്കുറിശിയിൽ നാട്ടുകാർക്കും വനം വകുപ്പ് ജീവനക്കാർക്കും മുമ്പാകെ ഉപകരണത്തിന്റെ പ്രവർത്തന രീതി മോഹൻകുമാർ വിശദീകരിച്ചു.

വന സംരക്ഷണ പ്രവർത്തനത്തിൽ ഏറെ വെല്ലുവിളിയായിട്ടുള്ളവന്യ മൃഗങ്ങളുടെ ആക്രമണത്തിന് പരിഹാരമാകാൻ ഇതുപോലുള്ളവ കഴിയുമെന്ന് ഉപകരണത്തിന്റെ പ്രവർത്തനം മനസ്സിലാക്കാൻ എത്തിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർഗിരീഷ് കുമാർ പറഞ്ഞു.

പലതരം സാങ്കേതിക കണ്ടുപിടുത്തങ്ങൾ നടത്തി കൊണ്ടിരിക്കുന്ന മോഹൻകുമാറിനെ സഹായിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകണമെന്ന് പൊതു പ്രവർത്തകൻ ആന്റണി മതിപ്പുറം പറഞ്ഞു. മുഹമ്മദ് മുസ്തഫ,രതീഷ്,സണ്ണിഅഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു

agricuture security
Advertisment