Advertisment

അഹമ്മദ് മേലാറ്റൂർ അനുസ്മരണം സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ്ഇടതുസാംസ്ക്കാരിക  പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന അഹമ്മദ് മേലാറ്റൂരിനെ നവോദയയുടെ  ആഭിമുഖ്യത്തിൽ  സുഹൃത്തുക്കളും  സഹപ്രവർത്തകരും  റിയാദിൽ അനുസ്മരിച്ചു

Advertisment

publive-image അഹമ്മദ് മേലാറ്റൂര്‍ അനുസ്മരണയോഗം നെബു വർഗ്ഗീസ്   ഉദ്ഘാടനം ചെയ്യുന്നു

കഴിഞ്ഞ വർഷം ഒക്ടോബർ 13 ന്  ഹൃദയാഘാതത്തെതുടർന്നാണ്   സാമൂഹ്യ പ്രവർത്തകനും നവോദയ വൈസ് പ്രസിഡന്റുമായിരുന്ന അഹമ്മദ്മേലാറ്റൂർ അന്തരിച്ചത്ഏതുവിഷയത്തിലും വ്യക്തമായ നിലപാടുണ്ടായിരുന്ന അഹമ്മദ് കക്ഷി രാഷ്ട്രീയത്തിനതീതമായിവ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്നുനവോദയറിഫചെരാത് തുടങ്ങിയ സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ രണ്ടര പതിറ്റാണ്ടോളം സജീവമായിരുന്നു അഹമ്മദ് 

publive-image ഷക്കീബ്‌  കൊളക്കാടന്‍ അനുസ്മരണം നടത്തുന്നു

നവോദയ പ്രസിഡണ്ട് ബാലകൃഷ്ണൻ  അധ്യക്ഷനായിരുന്നു. നെബു വർഗ്ഗീസ്  അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.  പരന്ന വായനയ്ക്കുടമയായിരുന്ന  അഹമ്മദ്യാത്രകളെ ഏറെഇഷ്ടപ്പെട്ട വ്യക്തിയായിരുന്നുവെന്ന് നെബു അനുസ്മരിച്ചുസോഷ്യൽ സൈറ്റുകളിൽ കോറിയിട്ടിരുന്ന നുറുങ്ങു കവിതകൾ ഓരോന്നും ഏറെ ചിന്തിപ്പിക്കുന്നവയായിരുന്നുവെന്നും  നെബു പറഞ്ഞു

publive-image ജയന്‍ കൊടുങ്ങല്ലൂര്‍ അനുസ്മരണം നടത്തുന്നു

അഹമ്മദ് മേലാറ്റൂരും കുടുംബവും നവോദയയുടെ വളർച്ചക്ക് നൽകിയ സംഭാവനകളെകുറിച്ച് നവോദയ ട്രഷറർ സുരേഷ്സോമൻ വിവരിച്ചുജോസഫ് അതിരുങ്കൽഷക്കീബ് കൊളക്കാടൻഅറ്റ്ലസ് മൊയ്തുഅഷ്റഫ് വടക്കേവിളഉബൈദ്എടവണ്ണഹരികുഷ്ണൻദീപാ ജയകുമാർസത്താർ കായംകുളംറഫീഖ് പന്നിയങ്കരജയൻ കൊടുങ്ങല്ലൂർപ്രമോദ്,സുധാകരൻഷക്കീല വഹാബ്അബ്ദുല്ല വല്ലാഞ്ചിറബാബുജിറാണി ടീച്ചർഅൻവാസ്ജയകുമാർപ്രതീന ജയ്ജിത്കുമ്മിൾസുധീർരാജുഫിലിപ് എന്നിവർ അഹമ്മദ് മേലാറ്റൂരുമായുള്ള  ഓർമ്മകൾ പങ്കുവെച്ചു.   രവീന്ദ്രൻ സ്വാഗതവും ഷൈജു ചെമ്പൂര് നന്ദിയും പറഞ്ഞു.

publive-image

publive-image

Advertisment