Advertisment

ആദ്യ സിനിമ കഴിഞ്ഞ് അടുത്ത സിനിമയ്ക്കു വേണ്ടി അഞ്ച് വര്‍ഷം കാത്തിരുന്നവളാണ് ഞാന്‍; ഒരു താരപുത്രിയുടെ ആനുകൂല്യം എനിക്കുണ്ടായിരുന്നെങ്കില്‍ ആ അഞ്ച് വര്‍ഷം കൊണ്ട് ഞാന്‍ 10 സിനിമ ചെയ്‌തേനെ...; അഹാന കൃഷ്ണകുമാര്‍ പറയുന്നത് ഇങ്ങനെ...

author-image
ഫിലിം ഡസ്ക്
New Update

വളരെ ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കിയ യുവതാരമാണ് അഹാന കൃഷ്ണകുമാര്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോള്‍ താരപുത്രിയെന്ന ആനുകൂല്യം തനിക്ക് ലഭിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി.ആദ്യ സിനിമ കഴിഞ്ഞ് അടുത്ത സിനിമയ്ക്കു വേണ്ടി അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്നാണ് അഹാന പറയുന്നത്.

Advertisment

publive-image

ആദ്യ സിനിമ കഴിഞ്ഞ് ഒരു അഭിനേത്രി എന്ന നിലയില്‍ എല്ലാവരും അംഗീകരിക്കുന്ന വേഷം ലഭിക്കാന്‍ അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്ന വ്യക്തിയാണ് ഞാന്‍. ഒരു താരപുത്രിയുടെ ആനുകൂല്യം തനിക്കുണ്ടായിരുന്നെങ്കിലോ തന്റെ അച്ഛനും അമ്മയും വലിയ സ്വാധീനശക്തിയുള്ള താരങ്ങളോ ആയിരുന്നെങ്കിലോ ആ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു 10 സിനിമയെങ്കിലും ചെയ്തേനെ. ഒരു അവാർഡും വാങ്ങിയേനെ അതുകൊണ്ട് തന്നെ ആ പ്രിവിലേജ്‍ഡ് ഗ്യാങ്ങിലേക്ക് തന്നെ ഉൾപ്പെടുത്തേണ്ട എന്നും അഹാന എഴുതി.

സമൂഹമാധ്യമത്തില്‍ വളരെ സജീവമാണ് അഹാനയും സഹോദരിമാരും. ഇവരിൽ ഓരോരുത്തരുടെയും യൂട്യൂബ് ചാനലിന് വലിയ സ്വീകാര്യതയാണുള്ളത്.

all news ahana krishna kumar fim news
Advertisment