Advertisment

അഹാന കൃഷ്ണകുമാറിന് കോവിഡ് രോഗമുക്തി

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം : നടി അഹാന കൃഷ്ണകുമാര്‍ കൊറോണയില്‍ നിന്നും രോഗമുക്തി നേടി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അഹാന ഇക്കാര്യം അറിയിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി. പരിശോധനാഫലം നെഗറ്റീവ് ആയെന്നുമാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Advertisment

publive-image

പോസിറ്റീവില്‍ നിന്നും നെഗറ്റീവിലേക്കുള്ളത് ശരിക്കും ഒരു യാത്ര തന്നെയായിരുന്നു. ഇരുപതോളം ദിവസം നീണ്ട ക്വാറന്റൈന് ശേഷം തനിക്ക് പുറത്തിറങ്ങാന്‍ ആയി.

എല്ലാത്തിനുമൊടുവില്‍ പറയാനുള്ളത് ഇത്ര മാത്രം- മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. കൊറോണ പരിശോധന നടത്താനെത്തിയ ലാബ് ജീവനക്കാര്‍ക്കും ഇത്രയും ദിവസം സുഖ വിവരങ്ങള്‍ അന്വേഷിച്ച്‌ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അഹാന അറിയിച്ചു.

ahana covid
Advertisment