Advertisment

അമ്മ എന്റെയടുത്ത് പറയും, ഞാന്‍ നിനക്കൊരു ഉപദേശം തരാം; ഒരുപാട് കുട്ടികളെ പ്രസവിക്കരുത്; അമ്മ സിന്ധു നൽകിയ ഉപദേശത്തെ പറ്റി അഹാന

author-image
ഫിലിം ഡസ്ക്
New Update

നാല് പെണ്മക്കളുള്ള വീട്. അതാണ് നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റേതും. ഇതിൽ മൂന്നു പേർ സിനിമയിലെത്തി. ഒരാൾ സോഷ്യൽ മീഡിയയിൽ അഭിനയ പ്രതിഭ തെളിയിക്കുന്നു. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ കലാപ്രകടനം കൊണ്ട് ഈ ലോക്ക്ഡൗൺ കാലം ഇവർ ആഘോഷമാക്കിയതിന്റെ തെളിവ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരും കണ്ടതാണ്.

Advertisment

publive-image

മൂത്ത മകളായ അഹാനയാണ് സിനിമയിൽ സജീവമായുള്ളയാൾ. ഇത്രയും മക്കളുള്ള കുടുംബത്തിലെ ആഘോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ വീട്ടിൽ അത്രയും രസമല്ലേ ജീവിതം എന്ന് കരുതുന്ന പ്രേക്ഷകരോട് അഹാന പറയുന്നത് അമ്മ തനിക്ക് നൽകിയ ഉപദേശത്തെ പറ്റിയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഹാന അക്കാര്യം വിവരിക്കുന്നു:

"ഇത്രയും പിള്ളാരൊക്കെ ഉണ്ടായത് അങ്ങ് സംഭവിച്ചുപോയതാണെന്ന് അമ്മ എപ്പോഴും പറയും. അമ്മ ആസ്വദിയ്ക്കുന്ന ദിവസങ്ങളുണ്ട്, പക്ഷെ അതുപോലെ തലവേദന നിറഞ്ഞ ദിവസങ്ങളുമുണ്ട്..."ഓണം പോലുള്ള ആഘോഷങ്ങളൊക്കെ വരുമ്പോള്‍ അമ്മയ്ക്ക് സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടില്ല. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്തു തരുമ്പോഴേക്കും അമ്മ തളര്‍ന്ന് പോവും...

"അപ്പോള്‍ അമ്മ എന്റെയടുത്ത് പറയും, ഞാന്‍ നിനക്കൊരു ഉപദേശം തരാം, 'ഒരിക്കലും അധികം കുട്ടികളെ നിനക്കും വേണ്ട' എന്ന്..."ഏറ്റവും ഇളയ സഹോദരിയായ ഹന്‍സിക ജനിച്ച സമയത്ത് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ പോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ. അമ്മയും അച്ഛനും എവിടെയെങ്കലും പോവുമ്പോള്‍ കൈ കുഞ്ഞായ ഹന്‍സികയും എടുത്താണ് പോകുന്നത്...

"ഞങ്ങള്‍ മൂന്നിനെയും സ്‌കൂളില്‍ പറഞ്ഞുവിടും. അപ്പോള്‍ അവര്‍ക്ക് ഒരു ചെറുപ്പക്കാരായ ദമ്പതികളുടെ ഇമേജാണ് ഉണ്ടാവുന്നത്." അഹാന പറയുന്നു. ലൂക്കയിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് ഏറ്റവും ഇളയ അനിയത്തിയായ ഹൻസികയുടെ സിനിമാ പ്രവേശം

ahana krishna ahana krishna kumar
Advertisment