Advertisment

ലോക്ക്ഡൗൺ ദിനത്തിൽ താൻ ചെയ്യുന്ന 10 കാര്യങ്ങളുമായി അഹാനകൃഷ്ണ

author-image
ഫിലിം ഡസ്ക്
New Update

ലോക്ക്ഡൗൺ ദിനത്തിൽ താൻ ചെയ്യുന്ന 10 കാര്യങ്ങൾ എന്തൊക്കെയെന്നാണ് താരം വീഡിയോയിൽ വിശദീകരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ ലോക്ക്ഡൗൺ ദിനം എങ്ങനെയെന്ന് ആരാധകർക്ക് അഹാന കാണിച്ചു കൊടുത്തത്.

Advertisment

publive-image

സൂര്യ നമസ്കാരത്തോടെയാണ് അഹാനയുടെ ഒരു ദിവസം തുടങ്ങുന്നത്. രണ്ടാമതായി തന്റെ ഭക്ഷണ രീതിയെക്കുറിച്ചാണ് അഹാന പറഞ്ഞത്. തന്റെ ഡയറ്റ് പ്ലാനിലെ ചില കാര്യങ്ങളെക്കുറിച്ചും അഹാനവിശദീകരിച്ചു. മൂന്നാമതായി താൻ ചെയ്യുന്ന കാര്യം വീട്ടിലെ പറമ്പിൽ കൂടി നടക്കുന്നതാണെന്ന്

അഹാന പറയുന്നു. വീട്ടിലെ പലതരം പഴവർഗങ്ങളും അഹാന വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്.

ചർമ്മ സംരക്ഷണം, സിനിമ കാണുക, ചെടികളെ പരിചരിക്കുക, യൂട്യൂബിനോ ഇൻസ്റ്റഗ്രാമിനോ വേണ്ടിഎന്തെങ്കിലും ഷൂട്ട് ചെയ്യുക, വർക്ക്ഔട്ട്, രാത്രിയിലെ ഭക്ഷണമൊക്കെ കഴിഞ്ഞ് ബാൽക്കണിയിൽ കുറച്ചുനേരം ഫ്രീയായിട്ടിരിക്കുക എന്നിങ്ങനെയാണ് മറ്റ് കാര്യങ്ങൾ. ഉറങ്ങാൻ പോകുന്നതിനു മുൻപ്

താൻ കുടിക്കാറുള്ള മഞ്ഞ നിറത്തിലുള്ള ചായയെ കുറിച്ചാണ് അഹാന പറഞ്ഞത്. മഞ്ഞളും കുരുമുളകും ചേർത്ത ഈ ചായ നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് അഹാന പറയുന്നു.

ahanakrishna response
Advertisment