Advertisment

അഹമ്മദ് മേലാറ്റൂരിന്‍റെ സ്മരണ പുതുക്കി നവോദയ

author-image
admin
Updated On
New Update

റിയാദിൽ സാമൂഹിക സാംസ്‌കാരിക മണ്ഢലത്തിൽ നിറഞ്ഞു നിൽക്കെ ഹൃദയാഘാതം മൂലം മരണപ്പെട്ട അഹമ്മദ് മേലാറ്റൂ രിനെ നവോദയ അനുസ്മരിച്ചു. 2017-ൽ അദ്ദേഹം റിയാദിൽ വെച്ച് മരണപ്പെടുമ്പോൾ നവോദയ ജോയിന്റ് സെക്രട്ടറി യായിരുന്നു.

Advertisment

publive-image

റിഫ സാംസ്‌കാരിക വേദിയിൽ പ്രവർത്തിച്ചാണ് മലപ്പുറം നിലമ്പൂർ സ്വദേശിയായ അഹമ്മദ് പൊതുരംഗത്തേക്ക് വരുന്നത്. നവോദയ രൂപീകരിച്ചതോടെ സംഘടനയിൽ അംഗമാകുകയും അതിന്റെ സാംസ്‌കാരിക വിഭാഗം കൺവീനർ, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു സംഘടനയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുകയും ചെയ്തു. 2017 ഒക്ടോബർ 11 നു ഹൃദയാഘാതത്തെ തുടർന്ന് ശുമേസി കിംഗ് ഫഹദ് ആശുപത്രി യിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വായനാതല്പരനായിരുന്ന അഹമ്മദ് സോഷ്യൽ സൈറ്റുകളിൽ എഴുതിയിരുന്ന കവിതകളിലൂടെയും ശ്രേദ്ധേയനായിരുന്നു. അഹമ്മദിന്റെ ഭാര്യ ഖമറുന്നിസ അഹമ്മദും നവോദയ മഹിളാസംഘം ഭാരവാഹിയായിരുന്നു.

അഹമ്മദ് മേലാറ്റൂർ അനുസമരണയോഗം നവോദയ കേന്ദ്രക മ്മിറ്റി അംഗം ഹക്കീം മാരാത്ത് ഉദ്‌ഘാടനം ചെയ്തു. അനിൽ മണമ്പൂര് അധ്യക്ഷനായിരുന്നു. സജീർ മേലാറ്റൂരിന്റെ പ്രവർത്ത നങ്ങളെ വിവരിക്കുന്ന അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ശ്രീരാജ്, അനിൽ പിരപ്പൻകോട്, പൂക്കോയ തങ്ങൾ, അൻവാസ്, ഹേമന്ത്, പപ്പേട്ടൻ, ബാബുജി, ബാലകൃഷ്ണൻ, മനോഹരൻ, കലാം, ബഷീർ, സുരേഷ് സോമൻ എന്നിവർ സംസാരിച്ചു.

Advertisment