Advertisment

തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 18 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് എട്ട് സീറ്റില്‍ വിജയം ഉറപ്പിക്കണം. എംഎല്‍എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

നേരത്തെ അണ്ണാഡിഎംകെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 20 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു. എന്‍ഡിഎയ്‌ക്കൊപ്പമാണ് അണ്ണാഡിഎംകെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡിഎംഡികെയ്‌ക്കൊപ്പം പിഎംകെ, പുതിയ തമിഴകം, ഇന്ത്യന്‍ ജനനായകക്ഷി പാര്‍ട്ടികളും തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന്റെ ഭാഗമായി ജനവിധി തേടും. ഇത് മൂന്നാം തവണയാണ് തമിഴ്‌നാട്ടില്‍ ബി ജെ പി- അണ്ണാ ഡിഎംകെ സഖ്യം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. 1998 മുപ്പത് സീറ്റ് നേടിയ സഖ്യം 2004ല്‍ എല്ലാ സീറ്റും തോറ്റിരുന്നു.

Advertisment