Advertisment

ഒരു വോട്ടിന് 500 രൂപ ; ഒഴിഞ്ഞ സ്ഥലത്തെത്തി പണം എണ്ണി തിട്ടപ്പെടുത്തി കവറുകളിലാക്കണം ; മണ്ഡലത്തിൽ വോട്ടിന് പണം വിതരണം ചെയ്യാൻ നിർദ്ദേശിക്കുന്ന അണ്ണാ ഡിഎംകെ മുൻ എംഎൽഎയുടെ വീഡിയോ പുറത്ത്

New Update

ചെന്നൈ: മണ്ഡലത്തിൽ വോട്ടിന് പണം വിതരണം ചെയ്യാൻ നിർദ്ദേശിക്കുന്ന അണ്ണാ ഡിഎംകെ മുൻ എംഎൽഎ സമ്പത്ത് കുമാറിന്‍റെ വീഡിയോ  പുറത്ത്.

Advertisment

publive-image

പിഎംകെ, ഡിഎംഡികെ പ്രവർത്തകരോട് പണം വിതരണം ചെയ്യാൻ നിർദ്ദേശിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഒരു വോട്ടിന് 500 രൂപ വീതം നൽകാനാണ് എംഎൽഎ നിർദ്ദേശിക്കുന്നത്. ഒഴിഞ്ഞ സ്ഥലത്തെത്തി പണം എണ്ണി തിട്ടപ്പെടുത്തി കവറുകളിലാക്കണമെന്നും പ്രവർത്തകർകരോട് മുൻ എംഎൽഎ പറയുന്നുണ്ട്.

കനിമൊഴി, ടിടിവി ദിനകരൻ തുടങ്ങി നിരവധി നേതാക്കളുടെ വീടുകളിലും പാർട്ടി ഓഫീസുകളിലും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് നടക്കുന്നതിനിടെയാണ് അണ്ണാ ഡിഎംകെ മുൻ എംഎൽഎയുടെ വിവാദ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

Advertisment