Advertisment

ദിനകരനെ പിന്തുണച്ച 150 ഭാരവാഹികളെ എഐഎഡിഎംകെ പുറത്താക്കി

New Update

ചെന്നൈ: ആര്‍.കെ നഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ടി.ടി.വി. ദിനകരനെ പിന്തുണച്ച 150 ഭാരവാഹികളെ എഐഎഡിഎംകെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുന്‍ മന്ത്രി ജി സെന്തമിഴന്‍, മുതിര്‍ന്ന നേതാവ് പരുത്തി ഇളംവഴുതി എന്നിവരും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടിയുടെ സൗത്ത് ചെന്നൈയിലെ ഭാരവാഹികളാണ് പുറത്താക്കപ്പെട്ടവര്‍. എഐഎഡിഎംകെ കോര്‍ഡിനേറ്ററായ ഒ. പനീര്‍ശെല്‍വവും കോര്‍ഡിനേറ്റര്‍ കെ.പളിനിസ്വാമിയും ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

publive-image

സെന്തമിഴന്‍ 2011-16ലെ എ.ഐ.എ.ഡി.എം.കെ. മന്ത്രിസഭയിലെ അംഗമായിരുന്നു. മുന്‍മന്ത്രിയായ പരുത്തി ഇളംവഴുതി ഡിഎംകെയില്‍ നിന്ന് 2013ലാണ് എഐഎഡിഎംകെയിലെത്തിയത്. ഇരുവരും ടി.ടി.വി. ദിനകരനെയാണ് ഉപതെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് നടന്ന ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ദിനകരനാണ് ജയിച്ചത്.

പാര്‍ട്ടിയുടെ നയങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കി. അതു കൊണ്ടാണ് 150 പേരെയും എഐഎഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നിലവിലുള്ള സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കുകയും ചെയുന്നതെന്ന് ഒ പനീര്‍ശെല്‍വം അറിയിച്ചു.

Advertisment