Advertisment

ഒരു വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, വര്‍ഷത്തില്‍ ആറ് സൗജന്യ ഗ്യാസ് സിലിണ്ടര്‍; പ്രകടനപത്രികയുമായി അണ്ണാ ഡിഎംകെ; സിഎഎ അനുകൂല നിലപാടും മാറ്റി; സിഎഎ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വാഗ്ദാനം

New Update

publive-image

ചെന്നൈ: അണ്ണാ ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി. ഒരു വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും സൗജന്യമായി വാഷിംങ്‌മെഷിനും സോളാര്‍ അടുപ്പും, റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 2 ജിബി വീതം ഇന്റെര്‍നെറ്റ്, കേബിള്‍ കണക്ഷന്‍ സൗജന്യം, വിദ്യാഭ്യാസ ലോണുകള്‍ എഴുതിത്തള്ളും, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കും വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ ലിസ്റ്റിലേക്ക് മാറ്റും വര്‍ഷത്തില്‍ ആറ് സൗജന്യ ഗ്യാസ് സിലിണ്ടര്‍ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച നിലപാടില്‍ പാര്‍ട്ടി മലക്കം മറിഞ്ഞു. വീണ്ടും അധികാരത്തിലെത്തിയാല്‍ സി.എ.എ. പിന്‍വലിക്കാനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അണ്ണാ ഡിഎംകെ പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇത് സംബന്ധിച്ച ചോദ്യത്തിന് 'സഖ്യം വേറെ നിലപാട് വേറെ' എന്ന മറുപടിയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നല്‍കിയത്. നേരത്തെ സിഎഎ അനുകൂല നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരുന്നത്.

Advertisment