Advertisment

ശബരിമല കാനനപാത ഉടൻ തുറക്കണമെന്ന് ഐക്യമല അരയ മഹാസഭ ഇടുക്കി എറണാകുളം ജില്ല നേതൃയോഗം

New Update

publive-image

Advertisment

പരമ്പരാഗത കാനനപാത തുറന്നു നൽകണമെന്ന് ഐക്യമല അരയ മഹാസഭയുടെ ഇടുക്കി, എറണാകുളം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇന്ന് നാടുകാണി നിർദ്ദിഷ്ട ട്രൈബൽ ആർട്സ് & സയൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ശബരിമല പരമ്പരാഗത കാനനപാത അടച്ച് മല അരയരുടെ ആരാധന സ്വാതന്ത്ര്യം നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച ശ്രീ ശബരീശ കോളേജിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു.

ഐക്യമല അരയ മഹാസഭയുടെ സംസ്ഥാന ജില്ലാതല ഭാരവാഹികളും ശാഖാ ഭാരവാഹികളുമാണ് ശനിയാഴ്ച 'ശ്രീശബരീശ കോളേജിൽ ചേർന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത്.

പ്രതിഷേധസംഗമത്തിൽ ഐക്യ മല അരയ മഹാസഭ പരമ്പരാഗത കാനന പാത അടച്ചതിനെതിരെ വളരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

പരമ്പരാഗത കാനനപാതയിലൂടെ പൈതൃക പ്രയാണം നടത്തി സ്വാമിമാർ ശബരിമലക്ക് പോകുമെന്നും കാനനപാത തുറന്നു കിട്ടുന്നതു വരെ പ്രതിഷേധം തുടരുമെന്നും പ്രതിഷേധസംഗമത്തിൽ പ്രവർത്തകർ സ്വാമിനാമത്തിൽ പ്രതിജ്ഞയെടുത്തു

സംഘടന കൈക്കൊണ്ടിട്ടുള്ള സുപ്രധാന തീരുമാനങ്ങൾ ഇടുക്കി ജില്ലയിലെ എല്ലാ മല അരയ കുടുംബങ്ങളിലും എത്തിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തന പരിപാടികൾക്ക് ഇന്ന് നാടുകാണിയിലെ യോഗത്തിൽ രൂപം നൽകി.

കാനനപാത അടച്ചത് തുറന്നു കിട്ടുന്നതു വരെ പോരാടാനാണ് സംഘടനയുടെ തീരുമാനം. പാത തുറന്നു കിട്ടു ന്നതിനായി സംഘടന നടത്തുന്ന പൈതൃക പ്രയാണ യാത്രയിൽ മല അരയ സമുദായത്തിലെ സ്വാമിമാരും സംഘടന പ്രവർത്തകരും യാത്രയെ അനുഗമിക്കും.

നാടുകാണിയിൽ നടന്ന എറണാകുളം ഇടുക്കി ജില്ല പ്രവർത്തക സമിതി യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുകയും എല്ലാ കുടുംബങ്ങളിൽ നിന്നും പൈതൃക പ്രയാണത്തിൽ 'പങ്കെടുക്കുന്നതിനുള്ള തീരുമാനമെടുക്കുകയും ചെയ്തു.

നാടുകാണിയിൽ നടന്ന യോഗത്തിൽ സഭാപ്രസിഡൻറ് സി.ആർ ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.സജീവ് ഉത്ഘാടനം ചെയ്തു.

മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ.ഗംഗാധരൻ സഭാ വൈസ് പ്രസിഡൻ്റ് കെ.കെ.വിജയൻ, വനിതാ സംഘടന സംസ്ഥാന പ്രസിഡൻ്റ് കരിഷ്മ അജേഷ് കുമാർ ഇടുക്കി ജീല്ലാ പ്രസിഡൻ്റ് പി.കെ.ഉണ്ണിക്കൃഷ്ണൻസെക്രട്ടറി എം.കെ.സജി പി.ആർ.ഒ വി .എം ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

sabarimala
Advertisment