Advertisment

രാ​ജ്യ​ത്തി​ന്‍റെ ചി​ല മേ​ഖ​ല​ക​ളി​ൽ കോവിഡ് ബാ​ധ ​സ​മൂ​ഹ​വ്യാ​പ​ന​ ഘട്ടത്തി​ലേ​ക്ക് ക​ട​ന്നു ; ​ഡ​ൽ​ഹി എ​യിം​സ് ഡ​യ​റ​ക്ട​ർ ര​ണ്‍​ദീ​പ് ഗു​ലേ​റി​യയുടെ മു​ന്ന​റി​യി​പ്പ്

New Update

ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ​മൂ​ഹ​വ്യാ​പ​ന​ ഘട്ടത്തി​ലേ​ക്ക് ക​ട​ന്നു​വെ​ന്ന് ഡ​ൽ​ഹി എ​യിം​സ് ഡ​യ​റ​ക്ട​ർ ര​ണ്‍​ദീ​പ് ഗു​ലേ​റി​യയുടെ മു​ന്ന​റി​യി​പ്പ്. വൈ​റ​സ് ബാ​ധ​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു രാ​ജ്യം ഇ​തു​വ​രെ. എന്നാൽ രാ​ജ്യ​ത്തി​ന്‍റെ ചി​ല മേ​ഖ​ല​ക​ളി​ൽ കോവിഡ് ബാ​ധ മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ക്ക​ഴി​ഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതായി ആജ് തക്‌ റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

മും​ബൈ പോ​ലു​ള്ള ചില പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തി​വേ​ഗമാണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാകുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ചി​ല​യി​ട​ങ്ങ​ളി​ൽ പ്രാദേശിക തലത്തിൽ രോ​ഗവ്യാപനം ഉണ്ടായിട്ടുണ്ട്. ഇത് പ്രാരംഭഘട്ടത്തിൽ തന്നെ നിയന്ത്രിക്കാനായാൽ ഭയപ്പെടേണ്ട സാഹചര്യമില്ല. അതേസമയം രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ഇ​ട​ങ്ങ​ളി​ലും വൈ​റ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ര​ണ്‍​ദീ​പ് ഗു​ലേ​റി​ വ്യ​ക്ത​മാ​ക്കി.

നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീ​ഗ് സ​മ്മേ​ള​നം സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന്‍റെ മു​ഖ്യ​കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ത​ബ്‌ലീഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും അ​വ​ർ ആ​രെ​യൊ​ക്കെ ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. ഏ​പ്രി​ൽ 10ന് ​ശേ​ഷ​മേ സ​മൂ​ഹ​വ്യാ​പ​നം വ​ലി​യ ​തോ​തി​ൽ ഉ​ണ്ടാ​യോ എ​ന്ന് വ്യ​ക്ത​മാ​കൂ. ഇ​തി​ന് ശേ​ഷ​മേ ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​വൂ എ​ന്നും എ​യിം​സ് ഡ​യ​റ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.

Advertisment