Advertisment

എയർ ക്ലീനറുകളും മാസ്കും മുറികൾക്കുള്ളിലെ കോവിഡ് വ്യാപന സാധ്യത 90 % വരെ കുറയ്ക്കും

New Update

publive-image

Advertisment

സാർസ് കോവ് 2 വൈറസ് അടങ്ങിയ കണികകൾ രോഗിയുടെ വായിൽ നിന്നും മൂക്കിൽ നിന്നും പുറത്തു വരുന്നതിലൂടെയാണ് മറ്റുള്ളവരിലേക്ക് കോവിഡ് പടരുന്നത്. വായുസഞ്ചാരം കുറവുള്ള മുറികളിൽ ഈ കണികകളിലൂടെയുള്ള കോവിഡ് വ്യാപനത്തിന് സാധ്യതയേറെയാണ്.

എന്നാൽ മുറികൾക്കുള്ളിൽ മാസ്കും എയർ ക്ലീനറുകളും ഉപയോഗിച്ചാൽ ഇത്തരത്തിൽ വൈറസ് പകരാനുള്ള സാധ്യത 90 ശതമാനം വരെ കുറയ്ക്കാമെന്ന് അമേരിക്കയിലെ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി)അറിയിച്ചു. ഇവയ്ക്കൊപ്പം മുറിയിലെ വായുസഞ്ചാരം വർധിപ്പിക്കാനും സാമൂഹിക അകലം പാലിക്കാനും സിഡിസി ശുപാർശ ചെയ്യുന്നു.

ശ്വസന കണികകൾ പുറത്തുവിടുന്ന സ്രോതസ്സിന് സമീപം രണ്ട് പോർട്ടബിൾ ഹൈ എഫിഷ്യൻസി പാർട്ടിക്കുലേറ്റ് എയർ ക്ലീനറുകൾ ഉപയോഗിച്ചാൽ കണികകൾ മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത 65 ശതമാനം വരെ കുറയുമെന്ന് റെസ്പിറേറ്ററി സിമുലേറ്ററുകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ സിഡിസി കണ്ടെത്തി.

ഇതിനൊപ്പം മാസ്ക് കൂടിയാകുമ്പോൾ രോഗവ്യാപന സാധ്യത 90 % കുറയുമെന്നും സിഡിസി കൂട്ടിച്ചേർത്തു. എയർ ക്ലീനർ ഇല്ലാതെ മാസ്ക് മാത്രം ഉപയോഗിച്ചാൽ കണികകൾ പരക്കാനുള്ള സാധ്യത 72 ശതമാനം വരെ കുറയ്ക്കാനാകും.

health tips
Advertisment