ക്യാബിനില്‍ നിന്ന് കത്തുന്ന മണം പരന്നു, കോഴിക്കോട് - ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വഴിതിരിച്ചുവിട്ടു

author-image
Charlie
New Update

publive-image

ന്യൂഡല്‍ഹി: ക്യാബിനില്‍ നിന്ന് കത്തുന്ന മണം പരന്നതിന് പിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കാലിക്കറ്റ്-ദുബായ് വിമാനം മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. ശനിയാഴ്‌ചയാണ് സംഭവം നടന്നത്. വിമാനം സുരക്ഷിതമായി മസ്‌കറ്റില്‍ ലാന്‍ഡ് ചെയ്‌തിട്ടുണ്ട്.

Advertisment

ഫോര്‍വേഡ് ഗാലിയിലെ വെന്റില്‍ നിന്ന് കത്തുന്ന ദുര്‍ഗന്ധം പരന്നതോടെയാണ് ജീവനക്കാര്‍ ആശങ്കയിലായത്. തീ പിടിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ജീവനക്കാര്‍ എടുത്ത ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്‌തത്.

ലാന്‍ഡിംഗിന് ശേഷം വിമാനത്തില്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തി. എഞ്ചിനില്‍ നിന്നോ മറ്റോ പുക വന്നതായി കണ്ടെത്താനായില്ല. ഇന്ധനത്തിന്റെയോ എണ്ണയുടെയോ മണവും ഇല്ലായിരുന്നു. വിഷയത്തില്‍ അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.

Advertisment