Advertisment

എയര്‍ ഇന്ത്യ വിമാനത്തില്‍ എലി കയറി ; അപ്രതീക്ഷിതമായി വിമാനത്തിനുള്ളിലെത്തിയ അതിഥി വിമാനം വൈകിപ്പിച്ചത് 12 മണിക്കൂര്‍!

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്ന് വിശാഖപ്പട്ടണത്തേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനത്തില്‍ എലി കയറി. തുടര്‍ന്ന്  വിമാനം 12 മണിക്കൂര്‍ വൈകി . ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 6.10ന് എയര്‍ ഇന്ത്യ ഫ്ലൈറ്റ് എ1-952 എന്ന വിമാനം പുറപ്പെടേണ്ടതായിരുന്നു.

Advertisment

publive-image

എന്നാല്‍, ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് വിമാനത്തിനുള്ളില്‍ എലി കയറിയത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് എലിയെ പിടിക്കാനുള്ള ശ്രമങ്ങളായി. 12 മണിക്കൂറിന് ശേഷമാണ് എലിയെ പുറത്താക്കി വൈകുന്നേരം 5.30നാണ് വിമാനം പറന്നത്. അപ്രതീക്ഷിതമായി വിമാനം വൈകിയതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. വിമാനം വൈകിയതിനുള്ള കാരണം ആദ്യം പറയാതിരുന്ന അധികൃതര്‍ പിന്നീട് സംഭവം വെളിപ്പെടുത്തി.

സോഷ്യല്‍ മീഡിയയില്‍ എയര്‍ ഇന്ത്യക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായി. പകരം വിമാനം ഏര്‍പ്പെടുത്താത്തതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. 2017ല്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലും സമാ സംഭവുമുണ്ടായിരുന്നു. അന്ന് ഒമ്പത് മണിക്കൂറാണ് വിമാനം വൈകിയത്.

Advertisment