Advertisment

വിമാനയാത്രയില്‍ മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാന്‍ ട്രായിയുടെ പച്ചക്കൊടി

New Update

publive-image

Advertisment

ന്യൂഡൽഹി∙ വിമാനയാത്രയില്‍ മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നതിനു അനുകൂലമായ മാർഗനിര്‍ദേശങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). ഉപഗ്രഹ–ഭൗമ നെറ്റ്‌വർക്ക് വഴി ഈ സേവനങ്ങൾ ലഭ്യമാക്കാനാണു നീക്കം .

വിമാനയാത്രയ്ക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാപ്രശ്നങ്ങളോ ഇല്ലാതെ വേണം ശുപാർശ നടപ്പാക്കേണ്ടതെന്നും നിർദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തിൽ കുറഞ്ഞത് 3000 മീറ്റർ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളിലാണു സേവനം നൽകാൻ ശുപാർശ.

ഫോൺ ഇൻ–ഫ്ലൈറ്റ് അല്ലെങ്കിൽ എയ്റോപ്ലെയ്ൻ മോഡിലാണെങ്കിൽ മാത്രം വൈ–ഫൈ വഴി ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനാണു ശുപാർശ. ഇതു സംബന്ധിച്ച അറിയിപ്പും വിമാനത്തിൽ നൽകണം. ഇന്റർനെറ്റ് സൗകര്യത്തിൽ തടസ്സമുണ്ടാകരുത്. മറ്റുരീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ശുപാർശയിൽ പറയുന്നു

 

air news jet airways
Advertisment