Advertisment

സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി

author-image
admin
New Update

ഹൈദരാബാദ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ജയ്പൂര്‍-ഹൈദരാബാദ് വിമാനമാണ് 70 യാത്രക്കാരുമായി ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. എയര്‍ ഏഷ്യ വക്താവാണ് ഇക്കാര്യമറിയിച്ചത്.

publive-image

സംഭവത്തെ കുറിച്ച്‌ ഡയറക്ടര്‍ ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്‍ വിശദമായ അന്വേഷണം നടത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് അടിയന്തര ലാന്‍ഡിങ്ങിന് തീരുമാനിച്ചതെന്നും എയര്‍ ഏഷ്യ വക്താവ് ചൂണ്ടിക്കാട്ടി.

Advertisment