Advertisment

കുവൈറ്റില്‍ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കര്‍ ഇല്ലാത്തത് വിദേശത്ത് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല ; വിശദീകരണവുമായി ഇമിഗ്രേഷന്‍ വകുപ്പ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കര്‍ ഇല്ലാത്തത് വിദേശത്ത് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇമിഗ്രേഷന്‍ വകുപ്പ് രംഗത്ത്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisment

കുവൈറ്റ് സിവില്‍ ഐഡി കാര്‍ഡ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ട ഏതാനും യാത്രക്കാര്‍ക്ക് തങ്ങളുടെ വിമാനങ്ങളില്‍ കയറാന്‍ കഴിയില്ലെന്ന് ഒരു സtuത്ത് ഏഷ്യന്‍ വിമാനക്കമ്പനി ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു.

publive-image

അതിനാല്‍ ഈ വേനല്‍ക്കാലത്ത് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും അവരുടെ സാധുവായ പാസ്പോര്‍ട്ടും സിവില്‍ ഐഡി കാര്‍ഡും തടസ്സരഹിതമായ എക്‌സിറ്റിനും പ്രവേശനത്തിനുമായി കൊണ്ടുപോകാന്‍ നിര്‍ബന്ധിതമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

എന്നാല്‍ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കര്‍ പതിക്കാത്തതുമൂലം ഏതെങ്കിലു ംരാജ്യത്തേയ്ക്ക് പ്രവാസികള്‍ക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കുവൈറ്റ് ഇമിഗ്രേഷന്‍ വകുപ്പ് അവകാശപ്പെടുന്നത്.

പാ​സ്‌​പോ​ര്‍ട്ടി​ല്‍ റെ​സി​ഡ​ന്‍സ് സ്‌​റ്റി​ക്ക​ര്‍ പ​തി​ക്കാ​ത്ത​തു​മൂ​ലം ജ​ന​ങ്ങ​ള്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്​ ചെ​യ്തി​ട്ടി​ല്ലെ​ന്ന്​ എ​മി​ഗ്രേ​ഷ​ന്‍ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. അ​തു​കൊ​ണ്ടു​ത​ന്നെ പാ​സ്‌​പോ​ര്‍ട്ടി​ല്‍ റെ​സി​ഡ​ന്‍സി സ്​​റ്റി​ക്ക​ര്‍ പ​തി​ക്കു​ക​യി​ല്ലെ​ന്ന തീ​രു​മാ​നം തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സി​വി​ല്‍ ​െഎ.​ഡി കാ​ർ​ഡി​ലെ ലാ​റ്റി​ന്‍ പേ​രി​ലെ ആ​ദ്യ​ഭാ​ഗ​വും ര​ണ്ടാം ഭാ​ഗ​വും പാ​സ്‌​പോ​ര്‍ട്ടി​ന്​ സ​മാ​ന​മാ​ക​ണം.

പേ​രു​ക​ളി​ൽ അ​ക്ഷ​ര​പ്പി​ഴ​വു​ക​ളോ പാ​സ്‌​പോ​ര്‍ട്ട്​ ന​മ്പ​റി​ല്‍ തെ​റ്റു​ക​ളോ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളി​ല്‍ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.പാ​സ്പോ​ര്‍ട്ടി​ല്‍ റ​സി​ഡ​ന്‍സി സ്​​റ്റി​ക്ക​ര്‍ അ​ടി​ക്കു​ക​യി​ല്ലെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

അ​ത​ത്​ രാ​ജ്യ​ങ്ങ​ൾ ഇ​ത​നു​സ​രി​ച്ച്​ തു​റ​മു​ഖ​ങ്ങ​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വി​വ​രം ന​ൽ​കി​യി​ട്ടു​ണ്ട്. പാ​സ്​​പോ​ര്‍ട്ടി​ല്‍ സ്​​റ്റി​ക്ക​ര്‍ പ​തി​ക്കാ​ത്ത​തു​മൂ​ലം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ എ​മി​ഗ്രേ​ഷ​ന്‍ വ​കു​പ്പി​ലോ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലോ അ​റി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

 

 

kuwait kuwait latest
Advertisment