Advertisment

ജോ ബൈഡന്‍റെ ഡിജിറ്റല്‍ ടീമില്‍ അയിഷ ഷായെ ഉള്‍പ്പെടുത്തി

New Update

publive-image

Advertisment

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വനിത അയിഷാ ഷായെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഡിജിറ്റല്‍ ടീമില്‍ ഉള്‍പ്പെടുത്തിയതായി ഡിസംബര്‍ 28-നു പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നതാണ് ഡിജിറ്റല്‍ ടീമിന്റെ പ്രധാന കര്‍ത്തവ്യം.

ബൈഡന്‍റെ പ്രസിഡന്‍ഷ്യല്‍ കാമ്പയിന്‍ എഡിറ്റോറിയല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ബ്രണ്ടന്‍ കോനാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മാനേജര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബൈഡന്റെ സഹായികളായ 12 ഡമോക്രാറ്റിക് അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡിജിറ്റല്‍ ടീം.

കാഷ്മീരില്‍ ജനിച്ച അയിഷ ലൂസിയാനയിലാണ് വളര്‍ന്നത്. ബൈഡന്‍ - ഹാരിസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഡിജിറ്റല്‍ പാര്‍ട്ട്ണര്‍ഷിപ്പ് മാനേജരായിരുന്നു. ഇപ്പോള്‍ ബൈഡന്‍ ട്രാന്‍സിഷന്‍ ടീമിന്റെ ഡിജിറ്റല്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജരായി പ്രവര്‍ത്തിക്കുന്നു. ഡേവിഡ്‌സണ്‍ കോളജില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം നേടി. ഇനിയും പുതിയ തസ്തികകളിലേക്ക് നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ പരിഗണിക്കുന്നുണ്ട്.

ഓണ്‍ലൈനിന്റെ പ്രസക്തി വര്‍ധിച്ചതോടെ ഡിജിറ്റല്‍ ടീമിന്റെ ഉത്തരവാദിത്വവും വര്‍ധിച്ചതായി പുതുതായി നിയമിതയായ അയിഷ പറഞ്ഞു.

us news
Advertisment