Advertisment

ആയിഷ സുല്‍ത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം; ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

New Update

publive-image

Advertisment

കൊച്ചി: കൊച്ചി: ആയിഷ സുല്‍ത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലക്ഷദ്വീപ് ഭരണകൂടം എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ ബയോവെപ്പണ്‍ പരാമര്‍ശം നടത്തുന്നതിന് മുന്‍പ് ആയിഷ സുല്‍ത്താന തന്റെ ഫോണില്‍ പരിശോധന നടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

ആയിഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ആയിഷ മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചെന്നും ആവശ്യപ്പെട്ട രേഖകള്‍ അവര്‍ ഹാജരാക്കിയില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

lakshadweep aisha sultana
Advertisment