Advertisment

രാജ്യ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് ഐഷ സുൽത്താന

New Update

കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന. രാജ്യ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഐഷ നെടുമ്പാശേരിയിൽ പറഞ്ഞു.

Advertisment

publive-image

രാജ്യദ്രോഹ കേസിൽ കവരത്തി പൊലീസിന് മുന്നിൽ ഹാജരാകാൻ ലക്ഷദ്വീപിലേക്ക് പോകുന്നതിന് വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഐഷ സുൽത്താന. അഭിഭാഷകനൊപ്പം ലക്ഷദ്വീപിലെത്തുന്ന ഐഷ നാളെ വൈകീട്ട് നാലരയ്ക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

aisha sulthana
Advertisment