Advertisment

ലക്ഷദ്വീപ് പൊലീസിനെ കൊണ്ട് ബീഫ് ബിരിയാണി വാങ്ങിപ്പിച്ച് ഐഷ സുല്‍ത്താന, സംഭവം ഇങ്ങനെ !

New Update

കൊച്ചി:  രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ കൊച്ചിയിലേക്ക് മടങ്ങാന്‍ സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് ലക്ഷ ദ്വീപ് പൊലീസ് അനുമതി നല്‍കിയിരുന്നു. തനിക്ക് മുന്നില്‍ മറ്റ് നിബന്ധനകള്‍ ഒന്നും വച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഐഷ സുല്‍ത്താന അടുത്ത ദിവസം താന്‍ ദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് മടങ്ങുമെന്നും വ്യക്തമാക്കിയിരുന്നു.

Advertisment

publive-image

രാജ്യ ദ്രോഹക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ ലക്ഷദ്വീപ് പൊലീസിനെ കൊണ്ട് ഐഷ ബീഫ് ബിരിയാണി വാങ്ങിപ്പിച്ച സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്‌. ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നാലെ നടത്തിയ പ്രതികണത്തിലാണ് ഐഷ ബിരിയാണി കഥ പങ്കുവച്ചത്.

രണ്ടാം തവണ എട്ട് മണിക്കൂര്‍ ആയിരുന്നു ചോദ്യം ചെയ്യല്‍ നീണ്ടത്. ഇതിനിടെയാണ് പൊലീസ് ഉച്ച ഭക്ഷണമായി ബിരിയാണി ഓഫര്‍ ചെയ്തത്. എങ്കില്‍ ബീഫ് ബിരിയാണി മതി എന്നായിരുന്നു ഐഷ നല്‍കിയ മറുപടി.

ബീഫ് ബിരിയാണി എനിക്ക് പണ്ടേ ഇഷ്ടമാണ്. ഇവിടെ ബീഫ് കിട്ടുന്ന ഇടവുമാണ്. അതുകൊണ്ടാണ് ബീഫ് ബിരിയാണി ആവശ്യപ്പെട്ടത്. കേരളത്തില്‍ ബീഫും പൊറോട്ടയും പോലെ തന്നെയാണ് എനിക്ക് ബീഫ് ബിരിയാണി എന്നും സുല്‍ത്താന പറയുന്നു.

aisha sulthana
Advertisment