Advertisment

ഐശ്വര്യയുടെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയിൽ വൈറൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഐശ്വര്യയുടെ പിറന്നാൾ ആഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്നത്. ഇന്നലെയായിരുന്നു ഐശ്വര്യയുടെ 45 ആം പിറന്നാൾ. താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും.

തന്റെ പ്രിയതമയുടെ പിറന്നാൾ ആഘോഷിക്കാൻ ഐശ്വര്യയ്ക്കും ആരാധ്യക്കുമൊപ്പം ഗോവയാണ് അഭിഷേക് തിരഞ്ഞെടുത്തത്. ഷൂട്ടിങ് തിരക്കുകൾക്കിടയിലും പിറന്നാൾ ആഘോഷിക്കാൻ താരമെത്തിയത് ഐശ്വര്യക്കും ഏറെ സന്തോഷം പകർന്നു. ഗോവയിലെ പിറന്നാൾ പാർട്ടിക്കും ആഘോഷങ്ങൾക്കും ശേഷം മൂവരും ചേർന്ന് ക്ഷേത്ര ദർശനവും നടത്തി.

https://www.youtube.com/watch?time_continue=4&v=E-RxgWxrJZQ

ഐശ്വര്യയുടെ പിറന്നാൾ ദിനത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം എന്ന ഹാഷ്‌ടാഗോടെ ഐശ്വര്യയും അഭിഷേകും ഒരുമിച്ചുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും അഭിഷേക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. “ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ, ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ സന്തോഷത്തിന്റെ ഇടം’ എന്നാണ് അഭിഷേക് ചിത്രത്തിനൊപ്പം കുറിച്ചത്. ഇതിന് താഴെ ആശംസകളുമായി നിരവധി ആരാധകരും രംഗത്തെത്തി.‘ദായി അക്ഷര്‍ പ്രേം കേ’ എന്ന ചിത്രത്തിലാണ് ഐശ്വര്യയും അഭിഷേകും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്.

Advertisment