Advertisment

വയസ് 44 ആയെന്ന് പറയുകയേ ഇല്ല ? ഐശ്വര്യ ഇപ്പോഴും സ്ലിമ്മാണ്.. ഹോട്ടാണ് !!

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

1973 നവംബര്‍ ഒന്നിന് ജനിച്ച ലോകസുന്ദരി ഐശ്വര്യ റായിക്ക് പ്രായം 44 പിന്നിട്ടിട്ടും അമ്മയായിട്ടും സൗന്ദര്യത്തിനു ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. അത് നടിതന്നെ തെളിയിച്ചു .

അമ്മയായ ശേഷം വീട്ടില്‍ കുഞ്ഞിനെനോക്കിയിരുന്ന സമയത്തെ തടിച്ച ശരീരമൊക്കെ മാറി ഇപ്പോള്‍ ഐശ്വര്യാ സ്ലിം ബ്യൂട്ടിയാണ് . തനിക്കൊപ്പം വന്ന സുസ്മിതയും കരിഷ്മയുമൊക്കെ ബിടൗണിൽ നിന്ന് പുറത്തായെങ്കിലും ഐശ്വര്യ ഇപ്പോഴും വിലപിടിപ്പുള്ള നായികയാണ്.

publive-image

മകൾ ആരാധ്യയുടെ ജനന ശേഷം ഐശ്വര്യ റായ് ബോളിവുഡില്‍ ഗംഭീരതിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ ഐശ്വര്യയുടെ മോഡേൺ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു.

publive-image

കേർളി ലുക്കിൽ ചുവപ്പുമുടിയുമായുള്ള ഐശ്വര്യയുടെ ഗ്ലാമർ ചിത്രങ്ങൾ ഇന്റർനെറ്റില്‍ വൈറലായി കഴിഞ്ഞു. ഈ പ്രായത്തിലും ഐശ്വര്യയുടെ ഈ ഫാഷൻ സെൻസും മേക്കോവറും അപാരമെന്ന് ആരാധകരും പറയുന്നു. ഭര്‍ത്താവ് അഭിഷേഖ് ബച്ചനേക്കാള്‍ 4 വയസ് കൂടുതലാണ് ആഷിന് .

indian cinema amithabh bachan bachan
Advertisment