Advertisment

ഐശ്വര്യ കേരളയാത്ര: കെ എസ് യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ വിളംബരജാഥ സംഘടിപ്പിച്ചു

New Update

publive-image

തൊടുപുഴ: ഐശ്വര്യ കേരളയാത്രയ്ക്ക് മുന്നോടിയായി കെ എസ് യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ വിളംബരജാഥ സംഘടിപ്പിച്ചു. ജാഥാക്യാപ്റ്റൻ ആയ കെഎസ്‌യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് അസ്ലം ഓലിക്കൽ കെഎസ്‌യു പതാക കൈമാറി ഇടുക്കിയുടെ പ്രിയങ്കരനായ എം പി ഡീൻ കുര്യാക്കോസ് വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു.

കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ ജാതി അഭിവാദ്യം ചെയ്തു., യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് മുകേഷ് മോഹൻ,കെപിസിസി നിർവാഹകസമിതി അംഗം അംഗം ശ്രീ സി പി മാത്യു,ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ ഐ ബെന്നി വി ഈ താജുദ്ദീൻ, ലീലാമ്മ ജോസ്, മൈനോറിറ്റി സെൽ സംസ്ഥാന കോർഡിനേറ്റർ മനോജ് കൊക്കാട്ട്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ജോബി സി ജോയ്, മുനീർ സി എം, കെഎസ്‌യു ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ അക്ബർ ടി എൽ , ആരിഫ് കരീം, എബി മുണ്ടക്കൽ, കെഎസ്‌യു നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് മനു മനോജ്, ജനറൽ സെക്രട്ടറിമാരായ അരുൺ ബാബു,ജെറാൾഡ് ജോർജ്, വിനായക ഹരി , കെഎസ്‌യു ജില്ലാ ഭാരവാഹി അജയ് പുത്തൻപുരയിൽ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ലെനിൻ രാജേന്ദ്രൻ , എംകെ സിയാദ് എന്നിവർ സംസാരിച്ചു

Advertisment